തിരയുക

സ്വിറ്റ്സർലന്റിലെ വിദ്യാർത്ഥി സംഘടനയിലെ അംഗങ്ങൾക്ക് പാപ്പാ സന്ദേശം നൽകുന്നു. സ്വിറ്റ്സർലന്റിലെ വിദ്യാർത്ഥി സംഘടനയിലെ അംഗങ്ങൾക്ക് പാപ്പാ സന്ദേശം നൽകുന്നു. 

പാപ്പാ : വിദ്യാഭ്യാസം എപ്പോഴും സത്യം അന്വേഷിക്കണം

സെപ്റ്റംബർ പന്ത്രണ്ടാം തിയതി സ്വിറ്റ്സർലന്റിലെ വിദ്യാർത്ഥി സംഘടനയിലെ അംഗങ്ങൾക്ക് നൽകിയ സന്ദേശത്തിൽ പരിശുദ്ധ പിതാവ് ഇങ്ങനെ വിശദീകരിച്ചു. സ്വിറ്റ്‌സർലൻഡിന്റെയും,സംഘടനയുടെയും മധ്യസ്ഥനായ ഫ്ലൂയിലെ നിക്കോളാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ 75 ആം വാർഷികം ആഘോഷിക്കുന്നതോടനുബന്ധിച്ചാണ് അവർ വത്തിക്കാനിലെത്തി പാപ്പായെ സന്ദർശിച്ചത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അവരെ ഒന്നിപ്പിക്കുന്നത് നിയമാനുസൃതം രൂപീകരിച്ച ഒരു കമ്പനി എന്നതല്ല  മറിച്ച് വിദ്യാർത്ഥികളാണെന്നോ അല്ലെങ്കിൽ വിദ്യാർത്ഥികളായിരുന്നു എന്നതോ ആണ് എന്നത് വലിയ കാര്യമാണ് എന്ന് പാപ്പാ പറഞ്ഞു.

ദൈവം നൽകിയ ഈ അവസരത്തിന് നന്ദി പറയണമെന്നും പാപ്പാ ആവശ്യ പ്പെട്ടു. ലോകത്തിൽ വിദ്യാഭ്യാസം ലഭിക്കാത്ത ധാരാളം ജനങ്ങൾ ഉണ്ടെന്നതും,  മറ്റുള്ളവർ  പ്രത്യേകിച്ച് സ്ത്രീകൾ - വിദ്യാഭ്യാസത്തിലെ താഴ്ന്ന തലങ്ങളിലോ ചിലതരം പഠനങ്ങളിലോ മാത്രം സ്വയം  പരിമിതപ്പെടുത്തേണ്ടിവരുന്നു എന്നും മറ്റു ചിലർ  നിർബന്ധിത വിദ്യാഭ്യാസം നടത്താൻ ബാധ്യസ്ഥരാണ് എന്നും നമുക്കറിയാമെന്നത്  പാപ്പാ സൂചിപ്പിച്ചു. അതിനാൽ, പഠിക്കാൻ കഴിഞ്ഞതിനും അത് സ്വതന്ത്ര്യത്തോടെ ചെയ്യാൻ കഴിഞ്ഞതിനും ദൈവത്തിന് നന്ദി പറയുന്നുവെന്നും പറഞ്ഞു

അവരോടു  ഒരു നിർദ്ദേശം മുന്നോട്ടുവയ്ക്കാൻ  ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു കൊണ്ട് പഠിക്കാനുള്ള അവകാശം സാക്ഷാത്കരിക്കുന്നതിന് അനുകൂലമായ ചില പ്രത്യേക സാഹചര്യങ്ങൾ അവരുടെ സംഘടനയ്ക്ക് ഏറ്റെടുക്കാമോ എന്നും ഇനി ഒരുപക്ഷേ അത് അവരുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ് എങ്കിൽ അതിനെ പ്രതി താൻ അവരെ അഭിനന്ദിക്കുകയും പുതിയ പ്രതിബദ്ധതയോടെ അത് പിന്തുടരാൻ  പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ അറിയിച്ചു.

ഈ വർഷം  സ്വിറ്റ്‌സർലന്റിന്റെയും അവരുടെടെ സംഘടനയുടെയും മധ്യസ്ഥനായ ഫ്ലൂയിലെ  നിക്കോളാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ 75ആം വാർഷികം ആഘോഷിക്കുന്നത് അനുസ്മരിച്ച പാപ്പാ, ഈ സാഹചര്യത്തിൽ അവരുടെ റോമിലേക്കുള്ള തീർത്ഥാടനത്തിന് ഒരു വിദ്യാർത്ഥിയും തീർത്ഥാടകനും തമ്മിലുള്ള മനോഹരമായ ഒരു സാമ്യം പാപ്പാ വിശദീകരിച്ചു.

പഠനം ഒരു യാത്രയാണ്. വിശാലമായ അർത്ഥത്തിൽ വിദ്യാർത്ഥികൾ ജീവിതത്തിനായുള്ള വിദ്യാർത്ഥികളാണെന്ന് നിങ്ങളുടെ അസോസിയേഷൻ ഞങ്ങളെ ഓർമ്മിപ്പിക്കുന്നു. ഒരു നിർദ്ദിഷ്‌ട പഠനത്തിന്, തീർച്ചയായും, നിർദ്ദിഷ്ടവും നന്നായി നിർവചിക്കപ്പെട്ടതുമായ സമയങ്ങളും ലക്ഷ്യങ്ങളം ഉണ്ടായിരിക്കണം. എന്നാൽ മനുഷ്യ മനോഭാവം എന്ന നിലയിൽ പഠനം എപ്പോഴും നട്ട്‌വളർത്താൻ കഴിയും.

വാസ്തവത്തിൽ അത് കൂടുതൽ ശ്രേഷ്ഠവും മനോഹരവുമാകുന്നത്, അത് കൂടുതൽ സ്വതന്ത്രവും സൗജന്യവും ദുരുദ്ദേശ്യങ്ങൾക്ക് വിധേയമല്ലാത്തതുമാകുമ്പോഴാണ്. ഈ അർത്ഥത്തിൽ, ഒരു വിദ്യാർത്ഥി എന്നതിനർത്ഥം പഠിക്കാൻ ആഗ്രഹിക്കുക, അറിയുക, എന്നാൽ അത് പൂർത്തിയായതായി കണക്കാക്കരുത്. എപ്പോഴും അന്വേഷണത്തിന്റെ വഴിയിലായിരിക്കുക, ഏതു പ്രായത്തിലും ഒരു ശിഷ്യന്റെ മനോഭാവത്തോടെ കൂടി ആയിരിക്കുക, പാപ്പാ വിശദീകരിച്ചു.

വിദ്യാഭ്യാസത്തെ ജനനത്തിന്റെ രഹസ്യവുമായി ബന്ധപ്പെടുത്തിയ റൊമാനോ ഗ്വർദീനിയെ ഉദ്ധരിച്ചു കൊണ്ട് വിദ്യാഭ്യാസമെന്ന് നിർവ്വചിക്കുന്നതെല്ലാം ഒരു സ്ത്രീയേയോ പുരുഷനേയോ മനുഷ്യനാക്കി ജനിപ്പിക്കാൻ സഹായിക്കേണ്ടതാണ് എന്ന് പാപ്പാ പറഞ്ഞു.

യേശുക്രിസ്തുവാണ് ചരിത്രത്തിലെ ഏറ്റവും വലിയ അധ്യാപകൻ: പിതാവിന്റെ സ്നേഹത്താലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താലും അവൻ നമ്മെ " ഉന്നതത്തിൽ നിന്ന് ജനിക്കാൻ " നിക്കോദേമോസിനോട് പറഞ്ഞതുപോലെ (cf. യോഹന്നാൻ 3: 3). ഇടയാക്കുന്നുവെന്ന് പാപ്പാ വിശദീകരിച്ചു. അവൻ പഴയ മനുഷ്യന്റെ കൂട്ടിൽ നിന്ന് പുതിയ മനുഷ്യനെ പുറത്തെടുക്കുന്നു. അവൻ നമ്മെ അഹത്തിന്റെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുകയും, ദൈവവുമായും മറ്റുള്ളവരുമായും, സൃഷ്ടികളുമായും, നമ്മോടു തന്നെയും ഐക്യപ്പെടുത്തി ജീവിതത്തിന്റെ പൂർണ്ണതയിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു.

നിയമമനുസരിച്ച് അവർ വിദ്യാർത്ഥികളാണ് എന്ന് അവരെ നോക്കി പറഞ്ഞ പാപ്പാ എന്നാൽ  അവർ ദൈവവചനത്തിന്റെയും "വിദ്യാർത്ഥികൾ" ആണോ എന്ന് പാപ്പാ ചോദിച്ചു. ബൈബിളും സുവിശേഷങ്ങളും വായിക്കാൻ അവരുടെ സമയത്തിന്റെ കുറച്ചു നേരം നിങ്ങൾ നീക്കിവയ്ക്കാറുണ്ടോ? ഞാൻ പറഞ്ഞതുപോലെ, അവർ അന്വേഷികളായ യാത്രികരാണെങ്കിൽ ദൈവത്തെ അന്വേഷിക്കുന്നവരാണെന്ന് അവർക്ക് തോന്നുന്നുണ്ടോ? യേശുവിന്റെ ശിഷ്യന്മാരെപ്പോലെ, അതായത് അവനെ ശ്രദ്ധിക്കാനും അവനോടു ചോദ്യങ്ങൾ ചോദിക്കാനും അവന്റെ വാക്കുകളെയും പ്രവൃത്തികളെയും കുറിച്ച് ധ്യാനിക്കാനും ആകാംക്ഷയുണ്ടെന്ന് തോന്നുന്നുണ്ടോ? പാപ്പാ ചോദിച്ചു.

തീർത്ഥാടകർ എന്നാലർത്ഥം ഇതൊക്കെയാണെന്നും വെറുതെയങ്ങ് കടന്നു പോകുന്നതിലല്ല ജീവിക്കുന്നതിലാണ് കാര്യമെന്നും പാപ്പാ അവരോടു പറഞ്ഞു. നമുക്ക് സമ്പൂർണ്ണ ജീവൻ പകരാൻ പിതാവ് അയച്ചവനാണ് യേശു. അവനു മാത്രമേ നമ്മെ നിത്യജീവനിലേക്ക് ജനിപ്പിക്കാൻ കഴിയൂ, കാരണം അവനിലാണ് നിത്യജീവന്റെ വചനങ്ങൾ (യോഹ 6,68). അവന് നമ്മെ നമ്മേക്കാൾ നന്നായി അറിയാം വി.അഗസ്റ്റിനെ ഉദ്ധരിച്ച് പാപ്പാ പറഞ്ഞു. അവരുടെ സന്ദർശനത്തിന് നന്ദി പറയുകയും അവരുടെ സംഘടനയ്ക്ക് ആശംസകൾ നേരുകയും ചെയ്ത പാപ്പാ അവരുടെ പ്രാർത്ഥന അഭ്യർത്ഥിച്ചു കൊണ്ടാണ് ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 September 2022, 13:48