സൃഷ്ടിയുടെ സമയം സൃഷ്ടിയുടെ സമയം 

പാപ്പാ: പാരിസ്ഥിതിക ആത്മീയത പരിശീലിക്കുക!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: സൃഷ്ടിയുടെ സമയം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാരിസ്ഥിതിക ആത്മീയത അഭ്യസിക്കേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുന്നു.

ചൊവ്വാഴ്‌ച (06/09/22) “സൃഷ്ടിയുടെകാലം” (#SeasonofCreation) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“സൃഷ്ടിയുടെ മധുരഗീതം,  പ്രാപഞ്ചിക ലോകത്തിൽ ദൈവത്തിൻറെ സാന്നിദ്ധ്യത്തിൽ ശ്രദ്ധയുള്ള ഒരു "പാരിസ്ഥിതിക ആത്മീയത", സമസ്തവും ക്രിസ്തുവിലൂടെ സൃഷ്ടിക്കപ്പെട്ടു,” ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല” (യോഹന്നാൻ 1:3)  എന്ന അവബോധത്തോടുകൂടി, പരിശീലിക്കാൻ നമ്മെ ക്ഷണിക്കുന്നു” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേർക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Il dolce canto del creato ci invita a praticare una "spiritualità ecologica" attenta alla presenza di Dio nel mondo naturale, consapevoli che tutto è stato fatto per mezzo di Cristo e «senza di Lui nulla è stato fatto di ciò che esiste» (Gv 1,3). #TempodelCreato

EN: The sweet song of creation invites us to practise an “ecological spirituality” attentive to God’s presence in the natural world, aware that everything was created through Christ and that "without Him not one thing came into being” (Jn 1:3). #SeasonofCreation

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 September 2022, 14:18