ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

പാപ്പാ: നമ്മുടെ പ്രേഷിതവിളിയോട് വിശ്വസ്തരായിരിക്കുക!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മൗനത്തിൻറെ നിമിഷങ്ങകൾ ഊട്ടിവളർത്തുന്നതിനു പഠിക്കണമെന്ന് മാർപ്പാപ്പാ.

ശനിയാഴ്‌ച (08/10/22) “പ്രാർത്ഥന” (#prayer) “പ്രേഷിതഒക്ടോബർ” (#OctoberMissionary) ഏന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇപ്രകാരമാണ്:

“പ്രേഷിത ശിഷ്യന്മാരെന്ന നിലയിൽ, നമ്മുടെ വിളിയോട് എപ്പോഴും വിശ്വസ്തരായിരിക്കാനുള്ള വഴികളും മാർഗ്ഗങ്ങളും നമ്മുടെ മനസ്സിൽ തെളിയുന്നതിന്, പ്രേഷിതദൗത്യങ്ങൾക്കായുള്ള #പ്രാർത്ഥനയുടെ ഈ മാസത്തിൽ, നിശ്ശബ്ദതയുടെയും കർത്താവുമായുള്ള കൂടിക്കാഴ്ചയുടെയും നിമിഷങ്ങൾ ഉട്ടിവളർത്താൻ നമുക്ക് പഠിക്കാം”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: In questo mese di #preghiera per le missioni, impariamo a coltivare momenti di silenzio e di incontro con il Signore perché ci ispiri le vie e i mezzi per essere sempre fedeli alla nostra vocazione di discepoli missionari. #OttobreMissionario

EN: During this month of #prayer for the missions, let us learn to cultivate moments of silence and of contact with the Lord so that he might inspire us with the ways and means to be always faithful to our vocation as missionary disciples. #OctoberMissionary

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 October 2022, 22:00