സംവാദം ലക്ഷ്യമാക്കി ഫ്രാൻസിസ് പാപ്പായുടെ സൗഹൃദയാത്ര
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ബഹ്റൈനിലേക്കുള്ള യാത്രയുമായി ബന്ധപ്പെടുത്തി, നവംബർ രണ്ടാം തീയതി ട്വിറ്ററിൽ കുറിച്ച ഒരു സന്ദേശത്തിൽ, "സംവാദത്തിന്റെ ഒരു യാത്ര" എന്ന് തന്റെ മുപ്പത്തിയൊൻപതാം അപ്പസ്തോലിക യാത്രയെ ഫ്രാൻസിസ് പാപ്പാ വിശേഷിപ്പിച്ചു. സമാധാനപരമായ ഒരു സഹവാസത്തിനായി കിഴക്കും പടിഞ്ഞാറും ഒരുമിച്ച് കണ്ടുമുട്ടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തന്റെ സന്ദേശത്തിൽ പാപ്പാ എഴുതിയിരുന്നു.
"നാളെ ഞാൻ ബഹ്‌റൈൻ രാജ്യത്തിലേക്ക് അപ്പസ്തോലിക യാത്രയ്ക്കായി പോകും. അത് സംവാദം ലക്ഷ്യമാക്കിയുള്ള ഒരു യാത്രയായിരിക്കും: വാസ്തവത്തിൽ, മനുഷ്യസഹവർത്തിത്വത്തിന്റെ നന്മയ്ക്കായി, കിഴക്കും പടിഞ്ഞാറും കൂടുതലായി കണ്ടുമുട്ടേണ്ടതിന്റെ അനിവാര്യമായ ആവശ്യകതയെ സംബന്ധിച്ചുള്ള ഒരു ഫോറത്തിൽ ഞാൻ പങ്കെടുക്കും" എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: Tomorrow I leave for an Apostolic Journey to the Kingdom of Bahrain, a Journey under the banner of dialogue. I will participate in a Forum focusing on the inescapable need for the East and West to come closer together for the good of human coexistence.
IT: Domani partirò per un Viaggio apostolico nel Regno del Bahrein. Sarà un Viaggio all’insegna del dialogo: parteciperò infatti a un Forum che tematizza l’imprescindibile necessità che Oriente e Occidente si vengano maggiormente incontro per il bene della convivenza umana.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: