തിരയുക

ഫ്രാ൯സിസ് പാപ്പാ ആസ്തി കത്തീഡ്രൽ ദേവാലയത്തിൽ ദിവ്യബലിയർപ്പണ വേളയിൽ വചന സന്ദേശം നൽകുന്നു. ഫ്രാ൯സിസ് പാപ്പാ ആസ്തി കത്തീഡ്രൽ ദേവാലയത്തിൽ ദിവ്യബലിയർപ്പണ വേളയിൽ വചന സന്ദേശം നൽകുന്നു. 

പാപ്പാ: നമ്മുടെ ഭീരുത്വങ്ങളെ വിട്ടെറിഞ്ഞ് മുന്നോട്ടു നീങ്ങുക

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"മറിയം എഴുന്നേറ്റ് തിടുക്കത്തിൽ പുറപ്പെട്ടു" (ലൂക്കാ 1,39) ഇതാണ് ഈ #ആഗോള യുവജന ദിനത്തിന്റെ പ്രമേയം. ഉന്നതങ്ങളെ ലക്ഷ്യം വച്ച്, ആവശ്യക്കാരനായ ഒരാളെ കൂടെ കൂട്ടാനുള്ള നമ്മുടെ ഭീരുത്വങ്ങളെ വിട്ടെറിഞ്ഞ് മുന്നോട്ടു നീങ്ങുകയാണ് യുവാക്കളായി നിലനിൽക്കാനുള്ള രഹസ്യം.

നവംബർ 20ആം  തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ജർമ്മ൯,പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, അറബി എന്ന ഭാഷകളില്‍ #AriseandGo@laityfamilylife എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 November 2022, 13:16