റോമിലെ പൊന്തിഫിക്കൽ സർവ്വലാശാലകളിലെയും പൊന്തിഫിക്കൽ സ്ഥാപനങ്ങളിലെയും അദ്ധ്യാപകദ്ധ്യേതാക്കളും ഈ വിദ്യഭ്യാസ കേന്ദ്രേങ്ങളുടെ ചുമതല വഹിക്കുന്നവരുമുൾപ്പടെയുള്ളവരെ ശനിയാഴ്‌ച (25/02/23) വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച വേളയിൽ  ഫ്രാൻസീസ് പാപ്പാ ഒരു കുഞ്ഞിനെ കൈയ്യിലെടുത്തപ്പോൾ. റോമിലെ പൊന്തിഫിക്കൽ സർവ്വലാശാലകളിലെയും പൊന്തിഫിക്കൽ സ്ഥാപനങ്ങളിലെയും അദ്ധ്യാപകദ്ധ്യേതാക്കളും ഈ വിദ്യഭ്യാസ കേന്ദ്രേങ്ങളുടെ ചുമതല വഹിക്കുന്നവരുമുൾപ്പടെയുള്ളവരെ ശനിയാഴ്‌ച (25/02/23) വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച വേളയിൽ ഫ്രാൻസീസ് പാപ്പാ ഒരു കുഞ്ഞിനെ കൈയ്യിലെടുത്തപ്പോൾ.  (VATICAN MEDIA Divisione Foto)

പാപ്പാ: പൊന്തിഫിക്കൽ സർവ്വകലാശാലകളിൽ വിളങ്ങേണ്ട സംഘാതാത്മകത!

റോമിലെ പൊന്തിഫിക്കൽ സർവ്വലാശാലകളിലെയും പൊന്തിഫിക്കൽ സ്ഥാപനങ്ങളിലെയും അദ്ധ്യാപകദ്ധ്യേതാക്കളെയും ഈ വിദ്യഭ്യാസ കേന്ദ്രേങ്ങളുടെ ചുമതല വഹിക്കുന്നവരെയും പാപ്പാ സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിഭിന്നങ്ങളായ സ്വരങ്ങളും ഉപകരണങ്ങളും  തമ്മിലുള്ള ഐക്യത്തിൻറെയും പൊരുത്തത്തിൻറെയും വിദ്യാലയമാണ് സർവകലാശാലയെന്ന് മാർപ്പാപ്പാ.

റോമിലെ പൊന്തിഫിക്കൽ സർവ്വലാശാലകളിലെയും പൊന്തിഫിക്കൽ സ്ഥാപനങ്ങളിലെയും അദ്ധ്യാപകദ്ധ്യേതാക്കളും ഈ വിദ്യഭ്യാസ കേന്ദ്രേങ്ങളുടെ ചുമതല വഹിക്കുന്നവരും അടങ്ങിയ മൂവായിരത്തോളം പേരെ ശനിയാഴ്‌ച (25/02/23) വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ഗവേഷണം, സംഭാഷണം, കാലത്തിൻറെ അടയാളങ്ങൾ വിവേചിച്ചറിയൽ, വ്യത്യസ്തമായ സാംസ്കാരിക ആവിഷ്കാരങ്ങളുടെ ശ്രവണം എന്നിവയിൽ പരിശുദ്ധാത്മാവിൻറെ മാർഗ്ഗനിർദ്ദേശത്തിൻ കീഴിൽ വികാസം പ്രാപിച്ച ഒരു സമ്പന്നതയുടെ ഭാഗമാണ് അവരെന്ന് പാപ്പാ അനുസ്മരിച്ചു.

മനുഷ്യാത്മാവിൽ പ്രകമ്പനം കൊള്ളുന്ന മൂന്ന് ബുദ്ധിശക്തികൾക്കിടയിൽ, അതായത്, മനസ്സിൻറെയും ഹൃദയത്തിൻറെയും കരങ്ങളുടെയും ഇടയിലുള്ള ഈ ഐക്യം ആദ്യം അവനവനിൽത്തന്നെ വളർത്തിയെടുക്കേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി. എറ്റം സംവേദനക്ഷമതയുള്ള കരത്തിൻറെ ധിക്ഷണാശക്തിയെക്കുറിച്ച് പാപ്പാ കരത്തിൻറെ എടുക്കുക എന്ന കർമ്മത്തെ ദ്യോതിപ്പിക്കുന്ന “പ്രേന്തെരെ” എന്ന ഇറ്റാലിയൻ പദവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുക, വിസ്മയിക്കുക എന്നീ മനസ്സിൻറെ പ്രവർത്തികളും വിശദീകരിച്ചു.

കൈകൾ ഒരു സാധനം എടുക്കുമ്പോൾ, മനസ്സ് മനസ്സിലാക്കുകയും പഠിക്കുകയും സ്വയം ആശ്ചര്യപ്പെടുകയും ചെയ്യുന്നു എന്നും ഇത് സംഭവിക്കണമെങ്കിൽ സംവേദനക്ഷമതയുള്ള കൈകൾ ആവശ്യമാണെന്നും എന്നാൽ അത്യാഗ്രഹത്താൽ അടഞ്ഞവയും പഴുതുള്ളവയും ആണ് കരങ്ങളെങ്കിൽ അതു സാധിക്കില്ലയെന്നും പാപ്പാ വിശദീകരിച്ചു. തെറ്റു പറ്റിയ സഹോദരങ്ങൾക്കെതിരെ കാരുണ്യമില്ലാതെ ചൂണ്ടുന്ന വിരലോടുകൂടിയ കരങ്ങളാണെങ്കിൽ ഇതൊന്നും സംഭവിക്കില്ലെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ആന്തരിക ഏകതാനത കാത്തുസൂക്ഷിച്ചുകൊണ്ട് സ്വന്തം സമൂഹങ്ങളുടെയും ഓരോരുത്തരും പ്രതിനിധാനം ചെയ്യുന്ന സ്ഥാപനങ്ങളുടെയും വിവിധ ഘടകങ്ങൾക്കിടയിൽ ഐക്യം നിലനിർത്താൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 February 2023, 13:41