റോമിലേക്ക് മടങ്ങിയെത്തിയ പാപ്പാ പരിശുദ്ധ മാതാവിന് നന്ദി അർപ്പിച്ചു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ദക്ഷിണ സുഡാനിൽ നിന്ന് റോമിലേക്ക് മടങ്ങിയ ഫ്രാൻസിസ് പാപ്പാ പാരമ്പര്യമനുസരിച്ച് ഞായറാഴ്ച മേരി മജോർ ബസിലിക്കയിൽ അൽപ്പസമയം പ്രാർത്ഥിച്ച് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. ഈ മാതാവിന്റെ മുന്നിൽ പാപ്പാ 104 മത്തെ പ്രാവശ്യമാണെത്തുന്നത്.
മരിയ സാലൂസ് പോപ്പൊളി റൊമാനിയുടെ ('റോമൻ ജനതയുടെ രക്ഷ') പുരാതന ഐക്കണിന്റെ മുന്നിൽ പാപ്പാ ഹ്രസ്വമായി പ്രാർത്ഥിച്ചു എന്ന് പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ കാര്യാലയം അറിയിച്ചു. കോംഗോയിലേക്കും, ദക്ഷിണ സുഡാനിലേക്കുമുള്ള തന്റെ അപ്പസ്തോലിക യാത്രയ്ക്കിടെ അനുഭവിച്ചു മാതാവിന്റെ സംരക്ഷണത്തിന് പാപ്പാ നന്ദി പറഞ്ഞു. ഈ യാത്ര പുറപ്പെടുന്നതിന് മുന്നോടിയായി തിങ്കളാഴ്ച പേപ്പൽ ബസിലിക്കയിലെ ബോർഗീസ് ചാപ്പൽ പാപ്പാ സന്ദർശിച്ചിരുന്നു.
പുരാതന ഭക്തി
ഉത്ഭവം ഏറെ പഴക്കമുള്ളതാണെങ്കിലും, മരിയ സാലൂസ് പോപ്പൊളി റൊമാനിയുടെ ഐക്കൺ മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പയുടെ ഭരണകാലത്ത്, ഏതാണ്ട് എഡി 590-ൽ റോമിൽ എത്തിയെന്നാണ് പാരമ്പര്യം.
1838-ൽ, ഗ്രിഗറി പതിനാറാമൻ പാപ്പാ ഈ ഐക്കണിന് കിരീടമണിയിച്ചു, ഒരു നൂറ്റാണ്ടിനുശേഷം, 1954 ലെ മരിയൻ വർഷത്തിൽ, പിയൂസ് പന്ത്രണ്ടാമൻ പാപ്പാ ഈ ഭക്തി ആവർത്തിച്ചു. 2018-ൽ വത്തിക്കാൻ മ്യൂസിയം പുരാതന ഐക്കൺ വൃത്തിയാക്കി പുനഃസ്ഥാപിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: