പാപ്പാ: സമാധാനം കെട്ടിപ്പടുക്കാനുള്ള ഒരവസരവും പാഴാക്കരുത്
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"തെക്കൻ സുഡാനിലെ പ്രിയ സഹോദരീ സഹോരന്മാരെ, എന്റെ ഹൃദയത്തോടു നിങ്ങളെ മുമ്പത്തേതിനേക്കാൾ കൂടുതൽ ചേർത്തുവച്ചു കൊണ്ടാണ് ഞാൻ റോമിലേക്ക് തിരിക്കുന്നത്. നിങ്ങൾ എന്റെ ഹൃദയത്തിലുണ്ട്; ലോകം മുഴുവനുള്ള ക്രൈസ്തവരുടെയെല്ലാം ഹൃദയത്തിൽ നിങ്ങളുണ്ട്! ഒരിക്കലും പ്രത്യാശ കൈവിടരുത്. നിങ്ങളുടെ രാജ്യത്തിൽ സമാധാനം കെട്ടിപ്പടുക്കാനുള്ള ഒരവസരവും പാഴാക്കരുത്!"
ഫെബ്രുവരി ആറാം തിയതി ഇംഗ്ലീഷ്, ഇറ്റാലിയന്‍ എന്ന ഭാഷകളില്‍ #തെക്കൻ സുഡാ൯, #സമാധാനം എന്ന ഹാഷ്ടാഗോടുകളോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: