തിരയുക

ഫ്രാൻസിസ് പാപ്പയും, കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമനും. ഫ്രാൻസിസ് പാപ്പയും, കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമനും.   (AFP or licensors)

ഫ്രാൻസിസ് പാപ്പയ്ക്ക് സ്ഥാനാരോഹണത്തിന്റെ പത്താം വാർഷികാശംസകൾ നേർന്നുകൊണ്ട് പാത്രിയാർക്കിസ് ബർത്ത്ലോമിയോ

കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ കത്തോലിക്കാ തിരുസഭയുടെ 266 പാപ്പായായി ഫ്രാൻസിസ് പാപ്പാ സ്ഥാനം ഏറ്റെടുത്തതിന്റെ പത്താം വാർഷിക വേളയിൽ ആശംസകൾ അയക്കുകയും അവർ തമ്മിലുള്ള ദീർഘകാല സൗഹൃദത്തിനും സൃഷ്ടിയുടെ പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പാപ്പയുടെ പ്രവർത്തനത്തിനും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മാർച്ച് 13ന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ  ഫ്രാൻസിസ് പാപ്പയ്ക്ക് സന്ദേശമയച്ചു.

തന്റെ പ്രിയപ്പെട്ട സഹോദരൻ ഫ്രാൻസിസ് പാപ്പാ എന്ന് അഭിസംബോധന ചെയ്തു കൊണ്ട്  അയച്ച ആശംസാ സന്ദേശത്തിൽ സഹോദരീ സഭയായ റോമിന്റെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് തന്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതിൽ തനിക്ക് പ്രത്യേക അഭിമാനവും അഗാധമായ സന്തോഷവുമുണ്ടെന്ന് രേഖപ്പെടുത്തി.

പ്രത്യേകിച്ച്, ദൈവത്തിന്റെ എല്ലാ ജനങ്ങൾക്കും ആശ്വാസവും സമാധാനവും പ്രദാനം ചെയ്യുന്ന ശുശ്രൂഷയിലും ദൈവത്തിന്റെ എല്ലാ സൃഷ്ടികൾക്കും പരിചരണവും സൗഖ്യവും പ്രോത്സാഹിപ്പിക്കുന്നതിലും, സഹിക്കുന്ന ഏറ്റം എളിയ സഹോദരീ സഹോദരങ്ങളിൽ യേശുക്രിസ്തുവിന്റെ  മുഖം ദർശിക്കാനും അവിടുത്തെ സാന്നിധ്യം സ്വീകരിക്കാനുള്ള അവരുടെ പൊതു ബോധ്യത്തിലും പ്രതിബദ്ധതയിലും ഈ പത്തു വർഷങ്ങൾക്കിടയിൽ തങ്ങളുടെ സൗഹൃദവും സഹകരണവും, തങ്ങളെ കൂടുതൽ അടുപ്പിച്ചു എന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഫ്രാൻസിസ് പാപ്പയുടെ  നേതൃത്വത്തിന്റെ മുൻഗണനകളെ വിലമതിക്കുന്നു. പാപ്പയുടെ പ്രവർത്തനങ്ങളിൽ കാണുന്ന വിവേകത്തെയും, പാപ്പായുടെ അനുശാസനയുടെ പുരോഗതിയെയും അഭിനന്ദിക്കുന്നു എന്നും അദ്ദേഹം രേഖപ്പെടുത്തി.

നമ്മുടെ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രധാന ഖണ്ഡികകൾ രൂപപ്പെടുത്തിയ ഒന്നാം നിക്യ (Nicaea) എക്കുമെനിക്കൽ കൗൺസിലിന്റെ ചരിത്രപരമായ അനുസ്മരണത്തിലേക്കും അസാധാരണമായ ആഘോഷത്തിലേക്കും അടുക്കുമ്പോൾ അവരുടെ അനുഗ്രഹീത യാത്രയുടെ അടുത്ത ഘട്ടങ്ങൾ പങ്കിടാൻ വ്യക്തിപരമായി താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

Ad multos annos, my dear friend! Chrònia pollà! അദ്ദേഹം ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 March 2023, 10:09