പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള കമ്മീഷൻ അംഗങ്ങളെ സ്ഥിരോൽസാഹത്തിൽ നിലനിൽക്കാൻ ആഹ്വാനം ചെയ്ത് പാപ്പാ
സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
സഭയിലുള്ള ലൈംഗീകചൂഷണം തടയുന്നതിനായി വൈദികരുടെയും സന്യസ്ഥരുടെയും പെരുമാറ്റത്തിനു വേണ്ട മൂല്യങ്ങളും മാർഗ്ഗനിർദേശങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങൾ " തുടരുക തന്നെ വേണം" എന്നും കമ്മീഷൻ അംഗങ്ങളോടു പാപ്പാ വെള്ളിയാഴ്ച പറഞ്ഞു.
2014 ൽ കമ്മീഷൻ ഉണ്ടാക്കിയ കമ്മീഷൻ 2022 ജൂൺ മാസം പ്രെദിക്കാത്തെ ഇവാഞ്ചെലിയൂം എന്ന അപ്പോസ്തോലിക പ്രമാണം വഴി വിശ്വാസ തിരുസംഘത്തിന്റെ ഭാഗമായി മാറിയതിനു ശേഷം ഈ ആഴ്ച അതിന്റെ രണ്ടാമത്തെ പ്ലീനറി സമ്മേളനത്തിന് ഒന്നിച്ചു കൂടുകയാണ്. സമ്മേളനത്തിന്റെ കാര്യപരിപാടിയിൽ മെത്രാൻ സമിതികൾ നൽകുന്ന റിപ്പോർട്ടുകളുടെ ഔദ്യോഗിക വാർഷിക കണക്കു പരിശോധനാ കർത്തവ്യങ്ങളുടെയും അഞ്ച് വർഷത്തെ പ്രധാന പദ്ധതികളുടേയും പുനരവലോകനവും, " പ്രവർത്ത രീതികൾ, കടമകൾ, ഉത്തരവാദിത്വ ങ്ങൾ എന്നിവ എങ്ങനെ വ്യക്തമായി " നിർവ്വചിക്കാമെന്നതിനെക്കുറിച്ചുള്ള ഒരു തുറന്ന ചർച്ചയും ഉൾക്കൊള്ളുന്നു.
ശരിയായ പ്രവർത്തനത്തിൽ വന്ന വീഴ്ചകൾ നമ്മുടെ ദൈവസ്നേഹത്തിന്റെ സാക്ഷ്യത്തിന് മങ്ങൽ ഏൽപ്പിച്ചു
സഭയിലെ ലൈംഗിക ചൂഷണത്തിന്റെ പ്രതിസന്ധി സഭയെ സംബന്ധിച്ചിടത്തോളം വളരെ ഗുരുതരമായ വിഷയമാണ് എന്ന് തറപ്പിച്ചു പറഞ്ഞ ഫ്രാൻസിസ് പാപ്പാ അത് സ്വതന്ത്രമാക്കുന്ന ദൈവത്തിന്റെ സാന്നിധ്യത്തിന് സാക്ഷ്യം വഹിക്കാനും പൂർണ്ണമായി പുൽകാനുമുള്ള ഉള്ള അവളുടെ കഴിവിന് തുരങ്കം വയ്ക്കുന്നു എന്നും കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തിൽ ഉപേക്ഷയുടെ പാപങ്ങൾ യാഥാർത്ഥ്യത്തെക്കാൾ കുറവുള്ളതാണെന്ന് തോന്നാമെങ്കിലും അത് യഥാർത്ഥ പാപത്തേക്കാൾ ഗൗരവത്തിൽ ഒട്ടും കുറവുള്ളതല്ല എന്ന് ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു. ചെയ്യേണ്ടിയിരുന്ന കാര്യങ്ങളിൽ സഭാ നേതാക്കളുടെ ഭാഗത്തുനിന്ന് വന്ന വീഴ്ചകൾ പലർക്കും ഉതപ്പിനു തീർച്ചയായും കാരണമായതായി പാപ്പാ പറഞ്ഞു.
ലൈംഗീകചൂഷണ പ്രതിസന്ധിക്കു മുന്നിൽ സഭ നിശബ്ദമോ നിഷ്ക്രിയമോ ആയിരുന്നില്ല
അതേസമയം സഭ നിശബ്ദമായോ നിഷ്ക്രിയമായോ ഇരുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച പാപ്പാ തന്റെ മോത്തു പ്രോപ്രിയോ Via Estis Lux Mundi വഴി കുറ്റവാദങ്ങൾ സ്വീകരിക്കുവാനും, തങ്ങൾ ചൂണത്തിനിരയായി എന്ന് ആരോപിച്ചു മുന്നോട്ടു വരുന്നവരെ പരിപാലിക്കാനും, മെത്രാൻമാരും സന്യാസസഭാധികാരികളും അവർ ചെയ്യുന്ന ചൂഷണത്തിനും ചൂഷണം മൂടിവയ്ക്കാൻ ശ്രമിച്ചതിനും ഉത്തരവാദിത്വം ഏറ്റെടുക്കാനും ആവശ്യപ്പെട്ടതും എടുത്തു പറഞ്ഞു. ആ നിയമങ്ങൾ ഇപ്പോൾ സ്ഥിരം നിയമങ്ങളായി എന്നും പാപ്പാ പറഞ്ഞു.
സ്ഥിരോത്സാഹത്തോടെ മുന്നോട്ടു നീങ്ങുക
കമ്മീഷൻ പ്രതിസന്ധിയെ നേരിടുന്നത് തുടരുമ്പോൾ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കാൻ ഫ്രാൻസിസ് പാപ്പാ അവശ്യപ്പെട്ടു. സ്ഥിരോത്സാഹത്തോടെ മുന്നോട്ട് നീങ്ങുക, നന്മയിലേക്കുള്ള പോക്കിൽ ഒന്നും തന്നെ വ്യത്യാസം വരുന്നില്ല എന്നു തോന്നുമ്പോഴും നഷ്ട ധൈര്യരാകാതിരിക്കുക, നിരാശയിൽ നിന്ന് പ്രത്യാശ വളർത്താൻ ദൈവത്തിന്റെ സൃഷ്ടിപരമായ ശക്തിയെക്കുറിച്ച് മനസ്സിൽ കരുതുക എന്നിവയായിരുന്നു ആ മൂന്നു കാര്യങ്ങൾ.
അതിജീവിച്ചവരോടു സംവാദിക്കുക
ലൈംഗീകാതിക്രമം മൂലം തകർന്ന ജീവിതങ്ങളുടെയും, ഇരകളുടെ കുടുംബാംഗങ്ങളുടേയും കൂട്ടുകാരുടേയും കേടുപാടുകൾ പരിഹരിക്കാൻ അതിജീവിതരുമായി സംഭാഷിക്കാനും തുറന്ന് സംസാരിക്കാൻ അവരെ പ്രോൽസാഹിപ്പിക്കാനും അവരുടെ വേദനകൾ പങ്കുവയ്ക്കാനും അങ്ങനെ സഭയുമായി അനുരജ്ഞനപ്പെടാൻ സഹായിക്കാനും കമ്മീഷൻ അംഗങ്ങളോടു പാപ്പാ ആവശ്യപ്പെട്ടു. തങ്ങളെ വേദനിപ്പിച്ച സഭയുമായി ബന്ധം പുന:സ്ഥാപിക്കലാണ് അവരെ സംബന്ധിച്ച് സമാധാനമെന്ന് അടുത്തയിടെ ലൈംഗീകാതിക്രമത്തിനിരയായ ഒരു സംഘം വ്യക്തികളുമായി താൻ നടത്തിയ സംസാരവും അനുഭവവും പങ്കുവച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ വിവരിച്ചു.
സഭയുടെ പരിഹാര നിമിഷം
കമ്മീഷൻ അംഗങ്ങളോടു അവരുടെ പ്രവർത്തികളിൽ 'മാന്യ' രായിരിക്കാൻ പാപ്പാ ആവശ്യപ്പെട്ടു. കുറ്റപ്പെടുത്താതെ പരസ്പരം ഭാരങ്ങൾ വഹിക്കാനും, സഭയുടെ ഈ പരിഹാര നിമിഷങ്ങൾ രക്ഷാകര ചരിത്രത്തിന്റെ നിമിഷങ്ങൾക്ക് വഴിതെളിക്കുമെന്ന് കരുതാനും പാപ്പാ അവരോടു പറഞ്ഞു. മുൻ തലമുറകൾ ഉണ്ടാക്കിയ കേടുപാടുകളും അതിനാൽ തുടർന്ന് വിഷമിക്കുന്നവർക്കും പരിഹാരം ചെയ്യാനുള്ള സമയമാണിതെന്ന് പാപ്പാ പറഞ്ഞു. പ്രായപൂർത്തിയായവരെയും ബലഹീനരേയും സംരക്ഷിക്കുക എന്നത് എല്ലാവരുടേയും നിയമമാണ് എന്നതിന്റെ പ്രാധാന്യം ഫ്രാൻസിസ് പാപ്പാ എടുത്തു പറഞ്ഞു.
റോമൻ കൂരിയയുമായുള്ള സഹകരണം
തന്റെ സന്ദേശം ഉപസംഹരിച്ചു കൊണ്ട് സഭയിലെ അഭിമുഖീകരിക്കാൻ ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളാൽ പരിശീലന പരിപാടികളും ലൈംഗീകാതിക്രമത്തിനിരയായവർക്ക് സഹായം നൽകാനുമായുള്ള കമ്മീഷന്റെ പദ്ധതികൾക്ക് പാപ്പാ നന്ദി പറഞ്ഞു. ഈ കുഴപ്പം പിടിച്ച പ്രശ്നത്തിൽ തങ്ങളുടെ വൈദഗ്ദ്ധ്യങ്ങൾ പങ്കുവയ്ക്കാർ സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയും റോമൻ കൂരിയയുമായുള്ള സഹകരണ ഉടമ്പടിക്കും പാപ്പാ നന്ദി പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: