ഇറ്റലിയിലെ ആസ്തിയിൽ നിന്നുള്ള തീർത്ഥാടകരുമായി മെയ് അഞ്ചാം തിയതി നടത്തിയ കൂടികാഴ്ചയിൽ  പാപ്പാ. ഇറ്റലിയിലെ ആസ്തിയിൽ നിന്നുള്ള തീർത്ഥാടകരുമായി മെയ് അഞ്ചാം തിയതി നടത്തിയ കൂടികാഴ്ചയിൽ പാപ്പാ.  (Vatican Media)

പാപ്പാ: കുടുംബത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയിൽ യേശു സൃഷ്ടിച്ച വിപ്ലവം

തന്റെ പൂർവ്വികരുടെ ജന്മസ്ഥലമായ ഇറ്റലിയിലെ ആസ്തിയിൽ നിന്നുള്ള തീർത്ഥാടകരുമായി മെയ് അഞ്ചാം തിയതി നടത്തിയ കൂടികാഴ്ചയിൽ സംസാരിച്ച പാപ്പാ, ക്രിസ്തുവിന്റെ സ്നേഹം ഒരു ക്രൈസ്തവ കുടുംബത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ബന്ധത്തെ പ്രതിനിധീകരിക്കുന്നുവെന്ന് പറഞ്ഞു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

വെള്ളിയാഴ്ച ഇറ്റാലിയൻ രൂപതയായ ആസ്തിയിൽ നിന്നുള്ള ഒരു കൂട്ടം തീർത്ഥാടകരെ അഭിസംബോധന ചെയ്തു കൊണ്ട് നൽകിയ സന്ദേശത്തിൽ കുടുംബത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയിൽ യേശു എങ്ങനെ വിപ്ലവം സൃഷ്ടിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ പങ്കുവച്ചു. തന്റെ പിതാവ് ജനിച്ച വടക്കൻ ഇറ്റാലിയൻ പ്രദേശത്ത് തനിക്ക് ബന്ധുക്കള്ളതിനാലും അമ്മയുടെ കുടുംബത്തിലെ പലരുടേയും വേരുകളുള്ളതിനെയും പാപ്പാ അനുസ്മരിച്ചു.

ആസ്തി സന്ദർശനം ഒരു ആശ്വാസം

കഴിഞ്ഞ വർഷം നവംബറിൽ താൻ ആസ്തി സന്ദർശിച്ചത് അനുസ്മരിച്ച പാപ്പാ താൻ അവരോടൊപ്പം ചെലവഴിച്ച ആ ഒന്നര ദിവസം ഒരാശ്വാസമായിരുന്നുവെന്ന് അവരോടു പറഞ്ഞു. യഥാർത്ഥ മനുഷ്യ ഊഷ്മളതയുടെ ഒരു നിമിഷം എന്ന് പാപ്പാ അതിനെ വിശേഷിപ്പിച്ചു. വടക്കൻ ഇറ്റാലിയൻ പട്ടണത്തിൽ താൻ ചെലവഴിച്ചത് കുടുംബത്തോടൊപ്പമുള്ള ഒരു സമയമായിരുന്നു. ബന്ധുക്കളോടൊപ്പം മാത്രമല്ല  പ്രാദേശിക സഭ, പൗരസമൂഹം എന്ന കുടംബത്തോടൊപ്പം സമയം ചെലവഴിക്കാൻ തനിക്കു കഴിഞ്ഞു. പാപ്പാ പങ്കുവച്ചു. കുടുംബത്തിന്റെ പ്രാധാന്യത്തെ എടുത്തു പറഞ്ഞ പാപ്പാ മാറിയതും മാറി കൊണ്ടിരിക്കുന്നതുമായ ഒരു യാഥാർത്ഥ്യമാണ് കുടുംബമെങ്കിലും അത് ഒരു പ്രധാനപ്പെട്ട മൂല്യമായി തന്നെ തുടരുന്നുവെന്ന് വിശദീകരിച്ചു. കുടുംബത്തിന്റെ വിപ്ലവം എപ്പോഴാണ് നടന്നത്? ആരാണ് അത് നിർവ്വഹിച്ചതെന്ന ചോദ്യമുയർത്തിയ പാപ്പാ അത് യേശുവാണെന്നും കുടുംബത്തെ യേശു നവീകരിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്തുവെന്നും വ്യക്തമാക്കി. ദൈവഹിതം നിറവേറ്റുന്നവരാണ് തന്റെ സഹോദരനും സഹോദരിയും അമ്മയും എന്ന് പറഞ്ഞ യേശുവിന്റെ വചനം കുടുംബത്തെ മനസ്സിലാക്കുന്നതിനുള്ള ഒരു പുതിയ മാർഗ്ഗം സൃഷ്ടിക്കുന്നുവെന്ന് പാപ്പാ വിശദീകരിച്ചു. ക്രൈസ്തവരായ നമുക്ക് രക്തബന്ധമല്ല പ്രധാനപ്പെട്ടത് മറിച്ച് ക്രിസ്തുവിന്റെ സ്നേഹമാണെന്ന് പാപ്പാ വ്യക്തമാക്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 May 2023, 20:48