തിരയുക

യേശുവിങ്കലേക്ക് യേശുവിങ്കലേക്ക്  (©paracchini - stock.adobe.com)

യേശുവിൻറെ പക്കലണയാനും അവിടത്തെ വെളിച്ചത്തിലേക്കു നോക്കനുമുള്ള സമയം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മെ ഞെരുക്കുന്ന ഭാരങ്ങളും സഹനങ്ങളും ഹൃദയത്തിൽ പേറുമ്പോൾ യേശുവിൻറെ ചാരത്തണുയകയെന്ന് പാപ്പാ.

“#പ്രാർത്ഥന” (#Prayer) എന്ന ഹാഷ്ടാഗോടുകൂടി വ്യാഴാഴ്‌ച (04/05/23) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ്  ഫ്രാൻസീസ് പാപ്പായുടെ ഈ ഉപദേശം ഉള്ളത്.

“നമ്മെ ഞെരുക്കുമെന്ന് തോന്നുന്ന ചില ഭാരങ്ങളോ കഷ്ടപ്പാടുകളോ നാം ഹൃദയത്തിൽ സംവഹിക്കുന്നുണ്ടെങ്കിൽ, അത് നമ്മുടെ ചാരത്തുള്ള യേശുവുമായി കൂടിക്കാഴ്ച നടത്തുന്നതിനായി പുറപ്പെടാനും പ്രശ്നങ്ങളുടെ കല്ലറ തുറക്കാനും നമ്മുടെ ഉമ്മറപ്പടികളുടെ പുറത്തേക്കും അവൻറെ വെളിച്ചത്തിലേക്കും നോക്കാനുമുള്ള സമയമാണ്.#പ്രാർത്ഥന” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Se portiamo nel cuore qualche peso o sofferenza che sembra schiacciarci, è il momento di uscire incontro a Gesù, che è vicino, di aprire il sepolcro dei nostri problemi e guardare oltre la soglia, verso la sua luce. #Preghiera

EN: If in our hearts we are carring some burden or suffering that seems to crush us, it is the moment to go out to meet Jesus, who is close, to open the tomb of our problems and look beyond the threshold toward his light. #Prayer

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 May 2023, 14:11