പാപ്പാ: നമ്മുടെ ഭിന്നിപ്പ്, സാത്താൻറെ സന്തോഷം !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നാം വഴക്കാളികളും മറ്റുള്ളവർക്കെതിരെ അപവാദം പറയുന്നവരും ആകരുതെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.
ഇറ്റലിയിലെ ജേനൊവ രൂപതയിൽ നിന്നെത്തിയ സ്ഥൈര്യലേപനം സ്വീകരിച്ച ആയിരത്തോളം കുട്ടികളുമായി ശനിയാഴ്‌ച (20/05/23) വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തിയ ഫ്രാൻസീസ് പാപ്പാ അവരുമായി ചോദ്യോത്തര രൂപേണ സംവദിക്കുകയായിരുന്നു.
നാം തമ്മിൽത്തമ്മിൽ പോരടിക്കുമ്പോഴും മറ്റുള്ളവരെ അപവദിക്കുമ്പോഴും സാത്താൻ സന്തോഷിക്കുന്നുവെന്നും പരദൂഷണം പറയുന്നവർക്ക് അവരുടെ ഔന്നത്യം നഷ്ടപ്പെടുന്നുവെന്നും കാരണം അവർ മറ്റുള്ളവരെ താറാടിക്കാനാണ് ശ്രമിക്കുന്നതെന്നും പാപ്പാ വിശദീകരിച്ചു.
അപരനെതിരെ ദുഷിച്ചു പറയാൻ പ്രേരിതനാകുമ്പോൾ അതിനൊരു പ്രതിവിധിയുണ്ടെന്നും അത് നാവ് കടിച്ചുപിടിക്കലാണെന്നും പാപ്പാ സരസരൂപേണ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: