തിരയുക

ബാലവേല ബാലവേല 

ബാലവേല അവസാനിപ്പിക്കണം: ഫ്രാൻസിസ് പാപ്പാ

പാപ്പായുടെ ട്വിറ്റർ സന്ദേശം

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

ലോകബാലവേല നിരോധിത ദിനമായ ജൂൺ മാസം പന്ത്രണ്ടാം തീയതി ബാലവേല നിർത്തലാക്കേണ്ടതിന്റെ അടിയന്തിര സാഹചര്യങ്ങളെയും, അർഹമായ വിദ്യാഭ്യാസം കുട്ടികൾക്ക് ഉറപ്പുവരുത്തേണ്ടതിന്റെയും ആവശ്യകത എടുത്തു പറഞ്ഞുകൊണ്ട് സാമൂഹ്യമാധ്യമമായ ട്വിറ്ററിൽ ഫ്രാൻസിസ് പാപ്പാ ഹ്രസ്വ സന്ദേശം കുറിച്ചു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"പല കുട്ടികളും, അർഹമായ വിദ്യാഭ്യാസം ലഭിക്കുന്നതിനുപകരം, ചൂഷണം ചെയ്യപ്പെടുകയും അടിമവേലയ്ക്ക് വിധേയരാകുകയും ചെയ്യുന്നു. ബാലവേല എന്ന വിപത്ത് അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നാം ഉപേക്ഷിക്കരുത്! കുട്ടികൾ പ്രതീക്ഷയാണ്: ആ പ്രതീക്ഷകൾ അസ്തമിപ്പിക്കുവാൻ നാം അനുവദിക്കരുത്! #ബാലവേല അവസാനിപ്പിക്കുക."

IT: Tanti bambini, anziché ricevere una degna istruzione, vengono sfruttati, sottoposti a lavori schiavizzanti. Non si risparmino sforzi per porre fine alla piaga del lavoro minorile! I bambini sono la speranza: non permettiamo che venga cancellata! #EndChildLabour

EN: Many children, instead of receiving a good education, are exploited, subjected to slave labour. No effort should be spared to end the scourge of child labour! Children are our hope. Let us not allow that hope to be stifled! #EndChildLabour

 #ബാലവേല അവസാനിപ്പിക്കുക എന്ന ഹാഷ്‌ടാഗോടുകൂടി പങ്കുവയ്ക്കപ്പെട്ട പാപ്പായുടെ ട്വിറ്റർ സന്ദേശം ഇറ്റാലിയൻ, ലാറ്റിൻ, ജർമ്മൻ, ഇഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ് എന്നീ ഭാഷകളിൽ പങ്കുവയ്ക്കപ്പെട്ടു.

സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന മാർപാപ്പയുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും മാർപ്പാപ്പയുടേതാണ്. കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 June 2023, 06:52