പാപ്പാ: സൃഷ്ടിയോടു ശരിയായ ബന്ധം പുലർത്തി ദൈവരാജ്യം അന്വേഷിക്കുക
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“കർത്താവിനോടും, സഹോദരരോടും, സൃഷ്ടിയോടും ശരിയായ ബന്ധം വളർത്തിയെടുത്തുക്കൊണ്ട് നാം ദൈവരാജ്യം ആദ്യം അന്വേഷിക്കുമ്പോൾ മനുഷ്യരാശിയെയും സകല സൃഷ്ടിക്കളയും പരിപോഷിപ്പിച്ചുകൊണ്ട് നീതിയും സമാധാനവും ഒരിക്കലും നിലയ്ക്കാത്ത ശുദ്ധജലത്തിന്റെ അരുവി പോലെ ഒഴുകും.”
സെപ്റ്റംബർ ഏഴാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ് എന്ന ഭാഷകളില്‍ #സൃഷ്ടിയുടെ ഋതുകാലം എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: