പാപ്പാ: മാർസെയിലേക്കുള്ള യാത്രയിൽ പ്രാർത്ഥനയോടെ അനുയാത്ര ചെയ്യുക
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“കുടിയേറ്റമെന്ന പ്രതിഭാസത്തോടുള്ള പ്രത്യേക ശ്രദ്ധയോടെ നമ്മുടെ സമുദ്രങ്ങൾക്ക് ചുറ്റും സഹകരണത്തിന്റെയും സമന്വയനത്തിന്റെയും പദ്ധതികൾ പ്രോൽസാഹിപ്പിക്കുന്നതിനായി ഉദ്ദേശിച്ചുള്ള മെഡിറ്ററേനിയൻ സമ്മേളനത്തിൽ സംബന്ധിക്കാൻ മാർസെയിലേക്കുള്ള എന്റെ യാത്രയിൽ പ്രാർത്ഥനയോടെ എന്നെ അനുയാത്ര ചെയ്യാൻ നിങ്ങളോടു ഞാൻ അഭ്യർത്ഥിക്കുന്നു.”
സെപ്റ്റംബർ ഇരുപത്തി രണ്ടാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, അറബി, സ്പാനിഷ് എന്ന ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: