തിരയുക

പാപ്പാ യുവജനത്തോട്: ലിസ്ബൺ ലോകയുവജനദിനാചരണ സ്മരണകൾ പങ്കുവയ്ക്കുക!

യുവജനത്തിന് പാപ്പായുടെ വീഡിയോ സന്ദേശം-സർവ്വകലാശാലകളിലും, വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലുമെല്ലാം യുവജനദിനാനുഭവങ്ങൾ പകർന്നു നല്കുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഗസ്റ്റ് 1-6 വരെ (1-6/08/2023) പോർച്ചുഗലിലെ ലിസ്ബണിൽ ആഗോളസഭാതലത്തിൽ നടന്ന ലോക കത്തോലിക്കായുവജന ദിനാചരണത്തിൻറെ സ്മരണകൾ പകർന്നു നല്കി അത് സജീവമായി നിലനിറുത്തണമെന്ന് പാപ്പാ.

ഈ യുവജനദിനാചരണത്തിൽ സംബന്ധിച്ച യുവതീയുവാക്കൾക്കായുള്ള ഒരു വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ നിർദ്ദേശമുള്ളത്.

ഈ സ്മരണ കെട്ടിപ്പൂട്ടിവയ്ക്കുകയൊ ഫോട്ടൊ ആൽബത്തിൽ ഒതുങ്ങിപ്പോകുകയൊ ചെയ്യരുതെന്നു പാപ്പാ പറയുന്നു. കുടുബം മക്കളും മാതാപിതാക്കളും മുത്തശ്ശീമുത്തശ്ശന്മാരും വഴി മുന്നോട്ടു പോകുന്നതു പോലെ ഈ സ്മരണകൾ മറ്റുള്ളവർക്ക് പകർന്നു നല്കണമെന്നും അതിനെ മരവിപ്പിച്ചുകളയരുതെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.

സർവ്വകലാശാലകളിലും, വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലുമെല്ലാം തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പാപ്പാ യുവതീയുവാക്കൾക്ക് പ്രചോദനം പകരുന്നു. ഇപ്പോൾ നിങ്ങൾ പ്രേഷിതരാണോ, നിങ്ങൾ പ്രോഘോഷകരാണോ, നിങ്ങൾ ജീവിച്ചകാര്യങ്ങളുടെ സാക്ഷികളാണോ എന്നീ ചോദ്യങ്ങൾ പാപ്പാ യുവതീയുവാക്കളോട് ഉന്നയിക്കുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 September 2023, 16:57