തിരയുക

 തെയ്സെ (Taizé) യുവജനങ്ങളുടെ 46മത് യൂറോപ്യൻ സംഗമത്തിന്റെ ലോഗോ. തെയ്സെ (Taizé) യുവജനങ്ങളുടെ 46മത് യൂറോപ്യൻ സംഗമത്തിന്റെ ലോഗോ.  

പാപ്പാ : വ്യത്യസ്തമായ ഒരു ലോകം കെട്ടിപ്പടുക്കുവാൻ ധൈര്യപ്പെടുക

തെയ്സെ (Taizé) യുവജനങ്ങളുടെ 46മത് യൂറോപ്യൻ സംഗമത്തിന് നൽകിയ സന്ദേശത്തിലാണ് ശ്രവണത്തെ ആശ്ലേഷിച്ചും സമൂഹത്തിന്റെ പുറമ്പോക്കുകളിലുള്ളവരെ സ്വാഗതം ചെയ്തും കൊണ്ട് ഒരു വ്യത്യസ്ഥമായ ലോകം ചമയ്ക്കാനുള്ള ധൈര്യം കാട്ടാൻ പാപ്പാ ആഹ്വാനം ചെയ്തത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സ്ലൊവേനിയയുടെ തലസ്ഥാനമായ ല്യുബ്ളിയാനയിൽ, പ്രാർത്ഥിക്കാനും പ്രാദേശിക ജനങ്ങളുടെയും സഭാ സമൂഹങ്ങളുടേയും  ജീവിതം പങ്കിടാനും ഒരുമിച്ചുകൂടിയ തെയ്സെ യുവാക്കൾക്കാണ് പാപ്പാ സന്ദേശം നൽകിയത്. 46 മത് തെയ്സെ യൂറോപ്യൻ സംഗമം വിവിധ രാജ്യങ്ങളിലും സഭാ വിഭാഗങ്ങളിലും നിന്നുള്ള യുവാക്കളുടെ ഒരു എക്യുമേനിക്കൽ സമ്മേളനമാണ്. 2023 ഡിസംബർ 28 മുതൽ 2024 ജനുവരി ഒന്നു വരെയുള്ള ഈ സംഗമം ‘ഒരുമിച്ചുള്ള സഞ്ചാരം’ എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് സംഘടിപ്പിച്ചിട്ടുള്ളത്.

വത്തിക്കാന്റെ സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ വഴി നൽകിയ സന്ദേശത്തിൽ സഭ എന്ന നിലയിലും സമൂഹമെന്ന നിലയിലും “ദൈവത്തോടും മറ്റുള്ളവരോടും സൗഹൃദം സ്ഥാപിക്കാൻ” അതിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്ന മനോഹരമായ അവസരത്തെ പാപ്പാ ഉയർത്തിക്കാണിച്ചു.

“ലോകത്തിൽ സാന്നിധ്യമറിയിക്കുന്ന ഉത്ഥിതനായ യേശുവിന്റെ ശരീരം പോലെ” യുവാക്കൾ ശ്രവണമെന്ന കല വീണ്ടെടുക്കുക എന്നത് ശ്രവണത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു സ്നേഹപ്രവർത്തിയാണ് എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. കേൾക്കാൻ ശ്രമിക്കാത്തതു കൊണ്ടു തുടർച്ചയായി യുദ്ധങ്ങളും സംഘർഷങ്ങളും ഉണ്ടാകുന്ന ഒരു ലോകത്തിൽ “ശ്രവണത്തിന്റെയും, ചർച്ചകളുടെയും തുറവിയുടേയും ഒരു ലോകം കെട്ടിപ്പടുക്കാൻ ധൈര്യം കാട്ടാൻ” പാപ്പാ അവരെ ആഹ്വാനം ചെയ്തു.

സമൂഹത്തിൽ നമ്മുടെ ജീവിതത്തിന്റെ ഗുണാത്മകമായ രൂപാന്തരീകരണം നടത്തുക എന്നതാണ് വെല്ലുവിളി എന്ന് ചൂണ്ടിക്കാണിച്ച പാപ്പാ പല വിഭാഗങ്ങളിൽപ്പെട്ടവരെ പാർശ്വവൽക്കരിക്കുന്നതും, അവരോടു തുറവില്ലാതിരിക്കുന്നതും, ഒഴിവാക്കുന്നതും തള്ളിക്കളയുന്നതുമായ പ്രവണതകൾ വെടിയാൻ പ്രത്യേകം അവരോടാവശ്യപ്പെട്ടു. അങ്ങനെ യുവാക്കൾക്ക് സുസ്ഥിരവും തുറവുള്ളതുമായ ഒരു ലോകം സൃഷ്ടിക്കാനാവും എന്ന് പാപ്പാ വിശദീകരിച്ചു.

ആരേയും തള്ളിക്കളയാതെ സമൂഹത്തിന്റെ പുറമ്പോക്കുകളിലുള്ളവരിൽ ദൈവസാന്നിധ്യം തിരിച്ചറിഞ്ഞ  യേശുവിനെ പോലെ ജീവിക്കാനുള്ള പ്രതിബദ്ധതയ്ക്ക് ഫ്രാൻസിസ് പാപ്പാ അവരെ ആഹ്വാനം ചെയ്തു. ഫ്രാൻസിസ് പാപ്പായും സഭയും അവരെ വിശ്വസിക്കുകയും  അവരിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നുവെന്നും അവരുടെ വാക്കും പ്രവർത്തിയും വഴി ബലഹീനരെ തള്ളിക്കളയുന്ന ലോകത്തിന് ഒരു ശക്തമായ സന്ദേശം നൽകാൻ അവരെ ക്ഷണിക്കുകയാണെന്നും കർദ്ദിനാൾ പരോളിൻ അറിയിച്ചു. അവരുടെ സ്നേഹത്തിന്റെയും നീതിയുടെയും, സമാധാനത്തിന്റെയും സ്വപ്നം ഒരു മൂർത്ത യാഥാർത്ഥ്യമാക്കാനും ആ സ്വപ്നം ആരാലും മോഷ്ടിക്കപ്പെടാൻ അനുവദിക്കാതെ സമൂഹത്തെ അതിന്റെ പേരിന് അർഹമായ ഒന്നാക്കി മാറ്റാൻ സംഭാവന ചെയ്യാനും ആഹ്വാനം ചെയ്തുകൊണ്ടാണ് കർദ്ദിനാൾ പരോളി൯ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 December 2023, 15:23