പാപ്പാ ലോക കിശോരദിനാചരണം ഏർപ്പെടുത്തുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കുട്ടികൾക്കായുള്ള ആഗോളദിനം അടുത്തവർഷം മുതൽ ആചരിക്കപ്പെടും.
അമലോത്ഭവ നാഥയുടെ തിരുന്നാൾദിനമായിരുന്ന ഡിസമ്പർ 8-ന് വെള്ളിയാഴ്ച വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനവേളിൽ ആശീർവ്വാദനന്തരം വിശ്വാസികളെ അഭിവാദ്യം ചെയ്യവ്വെയാണ് ഫ്രാൻസീസ് പാപ്പാ ഇതു വെളിപ്പെടുത്തിയത്.
2024 മെയ് 25,26 തീയതികളിൽ ആയിരിക്കും പ്രഥമ കിശോരദിനാചരണമെന്നും ഇതിൻറെ വേദി റോമാ നഗരം ആയിരിക്കുമെന്നും പാപ്പാ അറിയിച്ചു.
വളർന്നുവരുന്ന കുഞ്ഞുങ്ങൾക്ക് എപ്രകാരമുള്ളൊരു ലോകമാണ് നാം നല്കാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനുത്തരമാണ് ഈ ദിനാചരണമെന്നും വിദ്യഭ്യാസ-സാംസ്കാരികകാര്യങ്ങൾക്കായുള്ള റോമൻകൂരിയാ വിഭാഗത്തിൻറെ ആഭിമുഖ്യത്തിലാണ് ഇത് നടത്തപ്പെടുകയെന്നും പാപ്പാ വെളിപ്പെടുത്തി. യേശു ചെയ്തതു പോലെ നമ്മളും കുഞ്ഞുങ്ങളെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുകയും അവരെ പരിപാലിക്കുകയും ചെയ്യണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ഇക്കഴിഞ്ഞ നവമ്പർ 6-ന് പാപ്പാ, വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ വച്ച് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എണ്ണായിരത്തോളം കുട്ടികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കുഞ്ഞുങ്ങൾക്കായുള്ള ലോകദിനാചരണം ലോകത്തിലെ നിരവധികുട്ടിക്കൾക്ക് പാപ്പായുമൊത്ത് പ്രാർത്ഥനയുടെയും ആഘോഷത്തിൻറെയും മനോഹര നമിഷങ്ങൾ ജീവിക്കാൻ അവസരമേകുന്ന ഒന്നായിരിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: