നോബൽ സമ്മാനജേതാക്കളെ പാപ്പാ അഭിവാദ്യം ചെയ്തു
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
2021 ൽ സമാധാനത്തിനായുള്ള നോബൽ സമ്മാനജേതാവ് ഫിലിപ്പൈൻകാരിയായ മരിയ റേസ, 2021 ൽ ഭൗതികശാസ്ത്രത്തിനായുള്ള നോബൽ സമ്മാനജേതാവ് ഇറ്റാലിയൻകാരനായ ജോർജോ പരിസി,2011 ൽ സമാധാനത്തിനായുള്ള നോബൽ സമ്മാനജേതാവ് യമൻ വംശജയായ തവക്കുൽ കർമൻ എന്നിവരെ ഡിസംബർ 6 ബുധനാഴ്ച പൊതു സദസ്സിന്റെ അവസാനം ഫ്രാൻസിസ് പാപ്പാ അഭിവാദ്യം ചെയ്തു എന്നിവരെ ഡിസംബർ 6 ബുധനാഴ്ച പൊതു സദസ്സിന്റെ അവസാനം ഫ്രാൻസിസ് പാപ്പാ അഭിവാദ്യം ചെയ്തു.
തദവസരത്തിൽ അവർ മറ്റു നോബൽ സമ്മാനജേതാക്കൾക്കൊപ്പം 2023 ജൂണിൽ നടന്ന മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ലോകസമ്മേളനത്തിൽ തയ്യാറാക്കി ഒപ്പുവച്ച "മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള പ്രഖ്യാപനം" പരിശുദ്ധ പിതാവിന് കൈമാറി.
ബുധനാഴ്ച നടന്ന പൊതു സദസ്സിൽ പങ്കെടുത്ത പ്രതിനിധി സംഘത്തെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റും 'ഫ്രത്തെല്ലി തൂത്തി' ഫൗണ്ടേഷൻ പ്രസിഡന്റുമായ കർദ്ദിനാൾ മൗറോ ഗംബെത്തി അനുഗമിച്ചു.
2023 ജൂൺ 10-ന് 'ഫ്രത്തെല്ലി തൂത്തി' ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച #notalone #ഏകരല്ല എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വിവിധ നോബൽ സമ്മാന ജേതാക്കൾ പങ്കെടുക്കുകയും, വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ "മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തിൽ" അവർ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. പരിശുദ്ധ സിംഹാസനത്തിനു വേണ്ടി കർദിനാൾ പിയെത്രോ പരോളിനാണ് രേഖയിൽ ഒപ്പുവച്ചത്."സമാധാനത്തിന്റെ സമൂഹങ്ങൾ സൃഷ്ടിക്കുക", "രക്തം പുരണ്ട ഭൂമിയെ ഏകീകരിക്കുക" എന്നിവയായിരുന്നു രേഖയിലെ പ്രധാന ഉള്ളടക്കങ്ങൾ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: