യുദ്ധങ്ങളുടെ ദുരിതങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്ന ജനങ്ങളെ മറക്കാതെ ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന് ന്യൂസ്
ഉക്രൈനിലും, ഇസ്രായേൽ പാലസ്തീന സംഘർഷത്തിലും ദുരിതമനുഭവിക്കുന്ന ജനങ്ങളെ മറക്കാതിരിക്കാമെന്ന് ഫ്രാൻസിസ് പാപ്പാ. ഡിസംബർ 13 ബുധനാഴ്ച, വത്തിക്കാനിൽ പതിവുപോലെ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലാണ് പാപ്പാ വീണ്ടും യുദ്ധങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകളെ അനുസ്മരിച്ചത്.
യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ആളുകളെ മറക്കാതിരിക്കാമെന്നും, അവർക്കുവേണ്ടി സമാധാനത്തിനായി പ്രാർത്ഥിക്കാമെന്നും പാപ്പാ ആഹ്വാനം ചെയ്തു. പൊതുകൂടിക്കാഴ്ചയുടെ ഒടുവിൽ, ഇറ്റാലിയൻ ഭാഷയിൽ ആളുകളെ അഭിസംബോധന ചെയ്യവെയാണ് പാപ്പാ ഉക്രൈൻ, ഇസ്രായേൽ, പാലസ്തീന പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്ന ആളുകളിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിച്ചത്.
ആരാധനാക്രമമനുസരിച്ച് സഭയിൽ രക്തസാക്ഷിയായ വിശുദ്ധ ലൂസിയുടെ തിരുനാൾ ആഘോഷിക്കുന്ന ഈ ദിനത്തിൽ, സൗഹൃദത്തിന്റെയും, ക്രൈസ്തവസാക്ഷ്യത്തിന്റെയും സമ്മാനം പരസ്പരം കൈമാറാമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: