തിരയുക

ഗാസാ പ്രദേശത്തേക്ക് ഷെൽവർഷം നടത്തുന്ന ഇസ്രായേലി ടാങ്ക് ഗാസാ പ്രദേശത്തേക്ക് ഷെൽവർഷം നടത്തുന്ന ഇസ്രായേലി ടാങ്ക്  (ANSA)

ഇസ്രായേൽ-പാലസ്തീന സംഘർഷത്തിന് അറുതിവരുത്തണം: ഫ്രാൻസിസ് പാപ്പാ

ഇസ്രായേൽ-പാലസ്തീന സംഘർഷത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും നേരിടുന്ന അതിക്രമങ്ങൾക്ക് അറുതിവരുത്താനും, അടിയന്തിരമായി വെടിനിറുത്തൽ പ്രഖ്യാപിക്കാനും ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഗാസ പ്രദേശത്ത് അടിയന്തിര വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യം ഫ്രാൻസിസ് പാപ്പാ പുതുക്കി. തട്ടിക്കൊണ്ടുപോകപ്പെട്ട ആളുകളെ ഉടൻ വിട്ടയക്കണമെന്നും, സമാധാനം പുനഃസ്ഥാപിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. ഇരു പ്രദേശങ്ങളിലെയും ജനതകളുടെ സഹനത്തിന് അറുതിവരട്ടെയെന്നും പാപ്പാ ആശംസിച്ചു.

"ജനങ്ങളിലേക്ക് അടിയന്തിരമായി സഹങ്ങളെത്തിക്കാനായി ഗാസയിൽ അടിയന്തിരമായി മാനവിക വെടിനിറുത്തൽ പ്രഖ്യാപിക്കാനുള്ള തന്റെ അഭ്യർത്ഥന താൻ പുതുക്കുന്നു. എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കുക. ആയുധങ്ങളോട് അരുതെന്നും, സമാധാനത്തോട് അതെയെന്നും നമുക്ക് പറയാം. ഇസ്രായേൽക്കാരുടെയും പാലസ്തീൻകരുടെയും ഈ വലിയ സഹനം അവസാനിക്കട്ടെ" എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

IT: Rinnovo il mio appello per un immediato cessate-il-fuoco umanitario a Gaza, per far arrivare con urgenza gli aiuti alla popolazione. Si liberino subito tutti gli ostaggi. No alle armi, sì alla pace! Finisca questa grande sofferenza per israeliani e palestinesi!

EN: I renew my appeal for an immediate humanitarian ceasefire in Gaza, to get aid to the population as a matter of urgency. May all the hostages be freed immediately. No to arms, yes to peace! May this enormous suffering of the Israelis and the Palestinians come to an end.

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

ഡിസംബർ 13 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലും ലോകത്ത് സമാധാനം നിലനിൽക്കുന്നതിനുവേണ്ടിയും, ഉക്രൈൻ, ഇസ്രായേൽ-പാലസ്തീന സംഘർഷത്തിന്റെ ദുരിതം കൂടുതലായി അനുഭവപ്പെടുന്ന ഗാസ പ്രദേശം എന്നിവിടങ്ങളിലെ സംഘർഷങ്ങൾ അവസാനിക്കുന്നതിനുവേണ്ടിയും പാപ്പാ അഭ്യർത്ഥന നടത്തിയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 December 2023, 16:03