ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

സ്നേഹപൂർവ്വം നമ്മെ നോക്കുന്ന ദൈവത്തിലേക്ക് ധ്യാനാത്മകപ്രർത്ഥനയിലൂടെ ഉയരുക: ഫ്രാൻസിസ് പാപ്പാ

പ്രാർത്ഥനയുമായി ബന്ധപ്പെട്ട് ഡിസംബർ 7-ആം തീയതി ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ധ്യാനാത്മകമായ പ്രാർത്ഥന, നമ്മെ സ്നേഹത്തോടെ നോക്കുന്ന ദൈവത്തിന് മുൻപിലേക്കാണ് കൊണ്ടുവരുന്നതെന്നും, അവന്റെ നോട്ടം, ലോകത്തെ കാരുണ്യത്തിന്റെ കണ്ണുകളോടെ നോക്കിക്കാണാൻ നമ്മുടെ ആത്മാവിനെ പ്രകാശിപ്പിക്കുന്നുവെന്നും ഫ്രാൻസിസ് പാപ്പാ.

ഡിസംബർ 7 വ്യാഴാഴ്ച ട്വിറ്ററിൽ നൽകിയ സന്ദേശത്തിലാണ്, ധ്യാനാത്മകമായ പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്. പ്രാർത്ഥന (#prayer) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പായുടെ സന്ദേശം.

"നമ്മെ സ്നേഹപുരസ്സരം നോക്കുന്ന ദൈവത്തിന് മുൻപിലാണ്, ധ്യാനാത്മകമായ പ്രാർത്ഥന നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്.ആ നോട്ടത്തിന്റെ പ്രകാശം നമ്മുടെ ആത്മാവിനെ പ്രകാശിപ്പിക്കുകയും, ലോകത്തെ ധ്യാനിക്കാൻ ആത്മാവിന് കാരുണ്യത്തിന്റെ കണ്ണുകൾ നൽകുകയും ചെയ്യുന്നു" എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

EN: Contemplative #prayer places us before God who looks upon us with love. The light of that gaze illuminates our spirit, giving it eyes of mercy to contemplate the world.

IT: La #preghiera contemplativa ci pone davanti a Dio che ci guarda con amore. La luce di quello sguardo illumina il nostro spirito, gli dà occhi di misericordia per contemplare il mondo.

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 December 2023, 17:06