തിരയുക

സുവിശേഷത്തിനനുസരിച്ച് ജീവിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ സുവിശേഷത്തിനനുസരിച്ച് ജീവിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ  (ANSA)

ദൈവവചനം ശ്രവിച്ചും കൃപയിൽ ജീവിച്ചും ക്രിസ്തുമസിനായി ഒരുങ്ങുക: ഫ്രാൻസിസ് പാപ്പാ

ക്രിസ്തുമസിനുള്ള ഒരുക്കവുമായി ബന്ധപ്പെട്ട് ഡിസംബർ 21 വ്യാഴാഴ്ച ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ക്രിസ്തുമസിനായി ഒരുങ്ങുന്ന ആഗമനകാലം, പ്രാർത്ഥനയും, പ്രായശ്ചിത്തവും, കാരുണ്യപ്രവൃത്തികളുമായി യേശുവിലേക്ക് വളരാൻ നമ്മെ ആഹ്വാനം ചെയ്യുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. ശ്രദ്ധാപൂർവ്വം തിരുവചനം ശ്രവിച്ചും, ദൈവകൃപയോട് നല്ല രീതിയിൽ പ്രതികരിച്ചും ക്രിസ്തുമസിനായി ഒരുങ്ങാനും പാപ്പാ ആഹ്വാനം ചെയ്തു. ഡിസംബർ 21 വ്യാഴാഴ്ച വിവിധ ഭാഷകളിൽ ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് യേശുവുമായുള്ള കണ്ടുമുട്ടലിനായി ഈ ആഗമനകാലത്ത് ഒരുങ്ങുവാൻ പരിശുദ്ധ പിതാവ് ഏവരെയും ക്ഷണിച്ചത്.

"പ്രാർത്ഥനയും, പ്രായശ്ചിത്തവും, കാരുണ്യപ്രവൃത്തികളുമായി, നമുക്കായി വരുന്ന കർത്താവിനെ കണ്ടുമുട്ടുവാനായി ആരാധനാക്രമപ്രകാരമുള്ള ആഗമനകാലം നമ്മെ ക്ഷണിക്കുന്നു. ശ്രദ്ധാപൂർവ്വമുള്ള ദൈവവചനശ്രവണത്തിലൂടെയും, ദൈവകൃപയോട് ഉദാരമായി പ്രതികരിച്ചും യേശുവിന്റെ ജനനം ആഘോഷിക്കാനായി നമുക്ക് ഒരുങ്ങാം" എന്നായിരുന്നു പാപ്പാ എഴുതിയത്. ആഗമനകാലം (#Advent) എന്ന ഹാഷ്‌ടാഗോടെയായിരുന്നു പാപ്പായുടെ ട്വിറ്റർ സന്ദേശം.

IT: Il tempo liturgico dell’ #Avvento ci invita ad andare incontro al Signore che viene con la preghiera, la penitenza e le opere di carità. Prepariamoci a celebrare la nascita di Gesù con l’ascolto assiduo della Parola di Dio e la generosa risposta alla sua grazia.

EN: The liturgical Season of #Advent invites us to encounter the Lord who comes through our prayer, penance, and works of charity. Let us prepare ourselves to celebrate the birth of Jesus with diligent listening to the Word of God and a generous response to His grace.

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 December 2023, 15:45