ഉപേക്ഷിക്കലിന്റെ പുണ്യം നാം പരിശീലിക്കണം: ഫ്രാൻസിസ് പാപ്പാ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
ആത്‌മീയവും,ഭൗതീകവുമായ നമ്മുടെ ദരിദ്രമായ അവസ്ഥകളിലേക്ക് ദൈവം കടന്നുവരുവാൻ തയ്യാറാവുമ്പോൾ നമ്മുടെ ജീവിതത്തിലും പല കാര്യങ്ങളും ഉപേക്ഷിച്ചുകൊണ്ട് അവനിലേക്കു തിരിയുവാൻ നാം പരിശ്രമിക്കണമെന്ന ആഹ്വാനം നൽകിക്കൊണ്ട് ഡിസംബർ മാസം അഞ്ചാം തീയതി സമൂഹ മാധ്യമമായ ട്വിറ്ററിൽ ഫ്രാൻസിസ് പാപ്പാ ഹ്രസ്വസന്ദേശം പങ്കുവച്ചു.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"നമ്മുടെ മാനുഷിക അവസ്ഥകളിലേക്ക് കടന്നുവരുന്ന ദൈവം തിരഞ്ഞെടുക്കുന്നത് ദാരിദ്ര്യത്തിന്റെ അവസ്ഥയാണ്. അതേസമയം ജീവിതത്തിന്റെ അനിവാര്യതകളിലേക്ക് മടങ്ങാനും,വിശുദ്ധിയിലേക്കുള്ള പാതയിൽ ഉപരിപ്ലവമായതും,തടസഹേതുക്കളായവയെയും ഉപേക്ഷിക്കുവാൻ നാമും വിളിക്കപ്പെട്ടിരിക്കുന്നു."
IT: Dio che viene nella nostra condizione umana sceglie la povertà. Allo stesso modo siamo chiamati a ritornare all’essenziale della vita, per buttare via tutto ciò che è superfluo e che può diventare impedimento nel cammino di santità. #Avvento
EN: God chose poverty when He took on our human condition. We too are called to return to what is essential in our lives, to discard all that is superfluous and can become an obstacle on the path to holiness. #Advent
സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന പാപ്പായുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പായുടേതാണ് . കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: