ഫ്രാൻസിസ് പാപ്പാ റോമിലെ സാൻ ജോർജ്ജോ ഇടവകയും അജപാലന കേന്ദ്രവും സന്ദർശിച്ചപ്പോൾ. ഫ്രാൻസിസ് പാപ്പാ റോമിലെ സാൻ ജോർജ്ജോ ഇടവകയും അജപാലന കേന്ദ്രവും സന്ദർശിച്ചപ്പോൾ.  (Vatican Media)

ഫ്രാൻസിസ് പാപ്പാ റോമൻ ഇടവകയും അജപാലന കേന്ദ്രവും സന്ദർശിച്ചു

ഡിസംബർ ഇരുപത്തി രണ്ടാം തിയതി ഫ്രാൻസിസ് പാപ്പാ റോമിലെ സാൻ ജോർജ്ജോ ഇടവകയും അജപാലന കേന്ദ്രവും സന്ദർശിച്ചു.

വത്തിക്കാൻ ന്യൂസ്

വ്യാഴാഴ്ച ഉച്ചയ്ക്ക് നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള സാൻ ജോർജ്ജോ ഇടവകയിലെ വിശുദ്ധ ജാന്നാ ബെറെത്താ മൊള്ള അജപാലന കേന്ദ്രം ഫ്രാൻസിസ് പാപ്പാ സന്ദർശിച്ചു. റോമാ രൂപതയുടെ 27-മത് പ്രിഫെക്ചറിൽ സേവനമനുഷ്ഠിക്കുന്ന മുപ്പതോളം പുരോഹിതരുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയതായി പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ വിനിമയ കാര്യാലയം അറിയിച്ചു.

വൈകുന്നേരം നാല് മണിയോടെ റോമിലെ സഹായ മെത്രാ൯ ഡാരിയോ ഗെർവാസി, സാ൯ ജോർജ്ജോ ഇടവക വികാരി ഫാ. റോമേയോ അന്തോണിയോ വെത്തോറാത്തോ, അജപാലന കേന്ദ്രത്തിന്റെ ഡയറക്ടർ ഫാ. ആന്ദ്രേയാസ് നബു എന്നിവർ ചേർന്ന് പാപ്പയെ സ്വാഗതം ചെയ്തു. റോം രൂപതയിലെ ഇടവകകളിലേക്കുള്ള തന്റെ ഏറ്റവും പുതിയ സന്ദർശനങ്ങളിലൊന്നായിരുന്നു ഇന്നലെ പാപ്പാ നടത്തിയ സന്ദർശനം. സന്ദർശനത്തിൽ  ഇടവക ജനങ്ങളുമായും അജപാലന നേതൃത്വവുമായും പാപ്പാ കൂടിക്കാഴ്ച നടത്തി.

ഒരു മാസം മുമ്പ്, നവംബർ 16ന് പാപ്പാ റോമിന്റെ പ്രാന്തപ്രദേശത്തുള്ള ആതിഥേയത്തിന്റെ മാതാവ് (Santa Maria Madre dell’Ospitalità) എന്ന പേരിലുള്ള ഇടവക സന്ദർശിക്കുകയും നാൽപതോളം പുരോഹിതരുമായി കൂടിക്കാഴ്ച നടത്തുകയും ഇടവകയുടെ സഹായത്തോടെ കുടുംബങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 December 2023, 14:38