തിരയുക

“ആരോഗ്യ നടത്തിപ്പിലെ ധാർമ്മികത” എന്ന സെമിനാറിൽ പങ്കെടുത്തവരുമായി പാപ്പാ. “ആരോഗ്യ നടത്തിപ്പിലെ ധാർമ്മികത” എന്ന സെമിനാറിൽ പങ്കെടുത്തവരുമായി പാപ്പാ.  (Vatican Media)

പാപ്പാ: രോഗചികിത്സ മാത്രമല്ല ആരോഗ്യ സംരക്ഷണവും ആവശ്യം

“ആരോഗ്യ നടത്തിപ്പിലെ ധാർമ്മികത” എന്ന സെമിനാറിൽ പങ്കെടുത്തവർക്ക് പാപ്പാ സന്ദേശം നൽകി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

നവംബർ മുപ്പതാം തിയതി വ്യാഴാഴ്ച “ആരോഗ്യ നടത്തിപ്പിലെ ധാർമ്മികത” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാറിൽ പങ്കെടുത്തവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പാ ആരോഗ്യം സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിചിന്തനം നടത്തി. 

സ്വന്തം ആരോഗ്യത്തെക്കുറിച്ച് പറയാൻ അവസരം വിനിയോഗിച്ച പാപ്പാ അവർക്ക് കാണാവുന്ന പോലെ താൻ ജീവനോടെയുണ്ട് എന്ന് തമാശ പറയുകയും ചെയ്തു. ദുബായിലെ ചൂടിൽ നിന്ന് ശീതീകരണ സംവിധാനത്തിലേക്ക് കയറുന്നത് ഇപ്പോഴത്തെ തന്റെ ശ്വാസനാളത്തിനേറ്റ അസുഖത്തിന്റെ അവസ്ഥയിൽ നല്ലതല്ല എന്ന നിഗമനത്തിലാണ് ഡോക്ടർമാർ തന്നെ അങ്ങോട്ടു പോകാൻ അനുവദിക്കാതിരുന്നതെന്ന് ദുബായിലെ Cop 28 സമ്മേളനത്തിന് എത്താൻ കഴിയാത്തതിന്റെ കാരണം ഫ്രാൻസിസ് പാപ്പാ വെളിപ്പെടുത്തി. വളരെ കടുത്ത ബ്രോങ്കൈറ്റിസ് ബാധിച്ച് ഭേദമായി വരികയാണ് ഫ്രാൻസിസ് പാപ്പാ. പനി മാറിയെങ്കിലും ആന്റിബയോട്ടിക് മരുന്നുകളും മറ്റും തുടരുകയാണെന്നും പാപ്പാ പറഞ്ഞു.

സെമിനാറിന്റെ വിഷയത്തിലേക്ക് ശ്രദ്ധ തിരിച്ച പാപ്പാ ആരോഗ്യത്തെ കുറിച്ചും അതിനെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും സംസാരിച്ചു. ആരോഗ്യം ഒരേ സമയം ശക്തവും ദുർബലവുമാണ്. ശരിയായി ശ്രദ്ധിക്കാത്ത ആരോഗ്യം ദുർബലമായി മാറും. പ്രതിരോധ മരുന്നുകളുടെ ഉപയോഗം താൻ വിലമതിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. അസുഖം വരുമ്പോൾ ചികിൽസ തേടുന്നതുപോലെ തന്നെ അസുഖമില്ലാത്തപ്പോൾ ആരോഗ്യം സംരക്ഷിക്കുകയും വേണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ചികിൽസ മാത്രമല്ല ആരോഗ്യ സംരക്ഷണവും ആവശ്യമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 December 2023, 13:38