എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പുതിയ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നാളിതുവരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി സേവനം ചെയ്തിരുന്ന ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പിതാവ് നൽകിയ രാജിക്കത്ത് സ്വീകരിച്ച ഫ്രാൻസിസ് പാപ്പാ, തൽസ്ഥാനത്തേക്ക് ബിഷപ് മാർ ബോസ്‌കോ പുത്തൂരിനെ നിയമിച്ചു.
ഓസ്‌ട്രേലിയയിലെ മെൽബൺ സീറോ മലബാർ രൂപതയുടെ പ്രഥമ അദ്ധ്യക്ഷനായിരുന്നു ബിഷപ് മാർ ബോസ്‌കോ പുത്തൂർ.
തൃശൂർ അതിരൂപതാദ്ധ്യക്ഷനായിരുന്ന ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനെ, എറണാകുളം-അങ്കമാലി അതിരൂപതയുടെ അദ്ധ്യക്ഷനായിരുന്ന കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയ്ക്ക് പകരമായി അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസിസ് പാപ്പാ മുൻപ് നിയമിച്ചിരുന്നു. ഭാരതകത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രെസിഡന്റ് കൂടിയാണ് ആർച്ച്ബിഷപ് താഴത്ത്.
ഡിസംബർ 7 വ്യാഴാഴ്ച, കർദ്ദിനാൾ ആലഞ്ചേരിയുടെ രാജിക്കത്ത് ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചതിന് പിന്നാലെയാണ്, പുതിയ നിയമനം. 2023 ഡിസംബർ 7 വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച തീരുമാനം പരിശുദ്ധ സിംഹാസനം അറിയിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: