തിരയുക

ഒരു സ്ത്രീ ബെത്‌ലഹേമിൽ തിരുപ്പിറവി രംഗം ഒരുക്കുന്നു. ഒരു സ്ത്രീ ബെത്‌ലഹേമിൽ തിരുപ്പിറവി രംഗം ഒരുക്കുന്നു.  (AFP or licensors)

സമാധാന സന്ദേശവുമായി പാപ്പായുടെ പ്രതിനിധി വിശുദ്ധനാട്ടിൽ

പാപ്പായുടെ ദാനധർമ്മങ്ങളുടെ ചുമതല വഹിക്കുന്ന കർദ്ദിനാൾ ക്രയേവ്സ്കിയെ ഫ്രാൻസിസ് പാപ്പാ സമാധാനത്തിനായി പ്രാർത്ഥിക്കാനായി ജെറൂസലേമിലേക്കയച്ചു. പിറവിത്തിരുനാളിന്റെ ഈ ഘട്ടത്തിൽ പ്രാദേശിക സഭയും പാത്രിയാർക്കായ കർദ്ദിനാൾ പിത്സബല്ലയുമൊപ്പം കർദ്ദിനാൾ ക്രയേവ്സ്കി സമാധാനത്തിനുള്ള പ്രാർത്ഥനയിൽ സംബന്ധിക്കും.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പരിശുദ്ധ പിതാവ് പല വട്ടം ആവർത്തിച്ചു പ്രാർത്ഥിച്ച്കൊണ്ടിരിക്കുന്ന ഒരു ദാനമാണ് സമാധാനം. എത്രയോ പ്രാവശ്യം ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള അഭ്യർത്ഥന പാപ്പാ നടത്തിയിരിക്കുന്നു. രണ്ടു കൊല്ലമായി അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യുക്രെയ്നിലെ ദുരിതങ്ങളെക്കുറിച്ചും പാപ്പാ ഓർമ്മിപ്പിച്ചു കൊണ്ട് സമാധാനത്തിനായുള്ള തന്റെ നിരന്തരമായ അഭ്യർത്ഥനകൾ തുടർന്നു കൊണ്ടേയിരിക്കുന്നു.

പല ഭാഗങ്ങളിലായി പോരാടിക്കൊണ്ടിരിക്കുന്ന മൂന്നാം ലോകമഹായുദ്ധം എന്ന് പാപ്പാ വിശേഷിപ്പിക്കുന്ന ഈ സാഹചര്യത്തിൽ പ്രാർത്ഥന ഒരു പ്രവർത്തനമാക്കിക്കൊണ്ട് കർദ്ദിനാൾ ക്രയേവ്സ്കിയിലൂടെ പ്രേഷിത ദൗത്യമാക്കുകയാണ് ഫ്രാൻസിസ് പാപ്പാ. വിശുദ്ധനാട്ടിലേക്കുള്ള കർദ്ദിനാളിന്റെ യാത്ര “യുദ്ധത്തിന്റെ വിനാശങ്ങൾ സ്വന്തം ജീവിതത്തിൽ അനുഭവിക്കുന്നവരുടെ സഹനങ്ങളിലുള്ള പങ്കു ചേരലിന്റെ മൂർത്തമായ അടയാളമാണ്” എന്ന് ഉപവി പ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഈ യാത്രയെ  ആയുധങ്ങൾ ശബ്ദമുഖരിതമാക്കിയ ഇടങ്ങളിൽ സമാധാനം  കൈവരുന്നതിനുള്ള പ്രാർത്ഥനയാൽ പിൻതുണയ്കണമെന്ന പാപ്പാ ആഗ്രഹിക്കുന്നുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർക്കുന്നു. ജെറൂസലേമിലെ ലാറ്റിൻ പാത്രിയാർക്ക് കർദ്ദിനാൾ പിയർ ബാത്തിസ്ത പിത്സബല്ലയോടും പ്രാദേശിക സഭകളോടും ഒത്തു സംഘടിപ്പിക്കുന്ന ഒരു വലിയ പ്രാർത്ഥനാ സംരംഭത്തിൽ സമാധാനത്തിന്റെ രാജകുമാരനും ലോകത്തിന്റെ ഏക പ്രതാശയുമായ യേശുവിന്റെ ജനനം ആഘോഷിക്കാൻ കർദ്ദിനാൾ ക്രയേവ്സ്കി സമാധാനത്തിനായി പ്രാർത്ഥിക്കും.

കഴിഞ്ഞ വർഷം പിറവിത്തിരുനാളിന് യുക്രെയ്നിലേക്ക് സഹായവുമായി പോയ കർദ്ദിനാൾ ക്രയേവ്സ്കിക്ക് ഈ വർഷം വീണ്ടും ഒരു ദൗത്യം കൂടിയാണ് ലഭിച്ചത്. ഭൗതീകവും ആത്മീയവുമായ രണ്ടു പാളങ്ങളെ ഒരുമിപ്പിച്ചു കൊണ്ടാണ് പാപ്പായുടെ ദാനധർമ്മകാര്യാലയത്തിന്റെ അമരക്കാരൻ തന്റെ കർത്തവ്യനിർവ്വഹണം നടത്തുന്നത്. ഇസ്രായേലിന്റെ പ്രസിഡണ്ടായിരുന്ന ഷിമോൺ പെരെസിന്റെയും പലസ്തീനിന്റെ പ്രസിഡണ്ട് മഹമ്മദ് അബ്ബാസും 2014 ജൂൺ 8ന് വത്തിക്കാനിലെ പൂന്തോട്ടത്തിൽ ഒരുമിച്ച് പാപ്പാ നടത്തിയ പ്രാർത്ഥനയുമായാണ് വിശുദ്ധനാട്ടിൽ കർദ്ദിനാൾ എത്തിയിട്ടുള്ളത്. ഇന്നും വളരെ യാഥാർത്ഥ്യമായി നിലനിൽക്കുന്ന പ്രാർത്ഥനയാണത്.

“സമാധാനത്തിന്റെ കർത്താവായ ദൈവമേ, ഞങ്ങളുടെ അപേക്ഷ ശ്രവിക്കേണമേ! ഞങ്ങൾക്ക് നീ സമാധാനം നൽകണമേ, ഞങ്ങളെ നീ സമാധാനം പഠിപ്പിക്കേണമെ, ഞങ്ങളെ നീ തന്നെ സമാധാനത്തിലേക്ക് നയിക്കണമെ. ഞങ്ങളുടെ കണ്ണുകളെയും ഹൃദയങ്ങളെയും നീ തുറന്ന് “ഇനി ഒരിക്കൽ കൂടി യുദ്ധമില്ല” “യുദ്ധം കൊണ്ട് എല്ലാം നശിക്കുന്നു” എന്ന് പറയാനുള്ള ധൈര്യം തരിക! സമാധാനത്തിന്റെ സൃഷ്ടിക്കായുള്ള മൂർത്തമായ പ്രവർത്തനങ്ങൾ നടത്താനുള്ള ധൈര്യം ഞങ്ങളിൽ സൃഷ്ടിക്കണമെ. ഓരോ മനുഷ്യ ഹൃദയത്തിൽ നിന്നും വിഘടനം, വെറുപ്പ്, യുദ്ധം എന്നീ പദങ്ങൾ നിരോധിക്കണമെ! കർത്താവേ, ഞങ്ങളെ പരസ്പരം കണ്ടുമുട്ടാൻ ഇടയാക്കുന്ന പദം “സഹോദരൻ '’ എന്നായിത്തീരാൻ നാവുകളും കരങ്ങളും നിരായുധീകരിക്കണമെ, ഹൃദയങ്ങളെയും മനസ്സുകളേയും നവീകരിച്ച് ഞങ്ങളുടെ ജീവിത രീതി, ഷാലോം, സമാധാനം, സലാം ആയി മാറട്ടെ!”

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 December 2023, 14:47