തിരയുക

വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ തയ്യാറാക്കിയിരിക്കുന്ന തിരുപ്പിറവി രംഗം,09/12/23 വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ തയ്യാറാക്കിയിരിക്കുന്ന തിരുപ്പിറവി രംഗം,09/12/23  

തിരുപ്പിറവിയുടെ ആനന്ദം നുകരാൻ പരിത്യാഗത്തിലൂടെ അപരന് താങ്ങാകുക, പാപ്പാ !

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: നല്കുന്നതിലൂടെ ലഭിക്കുന്ന തിരുപ്പിറവിത്തിരുന്നാളാനന്ദം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആവശ്യത്തിലിരിക്കുന്നവനെ പരിത്യാഗപ്രവർത്തിയിലൂടെ സഹായിക്കുന്നതിന് നമ്മെ പ്രാപ്തരാക്കുന്നതിനുള്ള ദൈവകൃപയ്ക്കായി പ്രാർത്ഥിക്കാൻ മാർപ്പാപ്പാ ക്ഷണിക്കുന്നു.

ശനിയാഴ്‌ച (23/12/23)  “തിരുപ്പിറവിത്തിരുന്നാൾ” (##Christmas) എന്ന ഹാഷ്ടാഗോടുകൂടി  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്.

പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്:

“ദൈവം മനുഷ്യനായവതരിച്ച രഹസ്യത്തെക്കുറിച്ച് മനനംചെയ്യുന്ന ഈ നാളുകളിൽ നമുക്ക്, ആവശ്യത്തിലിരിക്കുന്നവർക്ക് നല്കുന്നതിനായി എന്തെങ്കിലും വർജ്ജിക്കാൻ കഴിയുന്നതിനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. അങ്ങനെ എല്ലാവർക്കും # തിരുപ്പിറവിത്തിരുന്നാൾ സന്തോഷം അനുഭവിക്കാൻ കഴിയും.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: In questi giorni in cui contempliamo il mistero del Dio fatto uomo, chiediamo la grazia di saperci privare di qualcosa per offrirlo al prossimo bisognoso, affinché ognuno possa vivere la gioia del #Natale.

EN: In these days when we contemplate the mystery of God made man, let us ask for the grace to be able to deprive ourselves of something to offer it to our neighbour in need, so that everyone can experience the joy of #Christmas.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 December 2023, 12:07