തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

നമുക്ക് ജീവൻ തിരഞ്ഞെടുക്കാം, ഭാവി തിരഞ്ഞെടുക്കാം, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശങ്ങൾ- കാലാവസ്ഥ മാറ്റത്തെ അധികരിച്ചുള്ള ദുബായ് സമ്മേളനം കോപ്28 (COP28).

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാവപ്പെട്ടവരുടെ നിലവിളി ശ്രവിക്കാനും യുവജനത്തിൻറെ പ്രതീക്ഷകളിലും കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളിലും ശ്രദ്ധയുള്ളവരാകാനും പാപ്പാ ആഹ്വാനം ചെയ്യുന്നു.

കാലാവസ്ഥ മാറ്റത്തെ അധികരിച്ച് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ, ദുബായ് വേദിയാക്കി നവമ്പർ 30 മുതൽ ഡിസമ്പർ 12 വരെ നടത്തപ്പെടുന്ന കോപ്28 (COP28) സമ്മേളനത്തോടനുബന്ധിച്ച് ശനിയാഴ്‌ച (02/12/23)  കോപ്28 (#COP28) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ആഹ്വാനമുള്ളത്.

ദുബായ് സമ്മേളനത്തിൽ താൻ നേരിട്ടു നടത്താനിരുന്ന തൻറെ പ്രഭാഷണത്തിൽ നിന്ന് അടർത്തിയെടുത്ത വാക്യമായ പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“നമുക്ക് ജീവൻ തിരഞ്ഞെടുക്കാം, ഭാവി തിരഞ്ഞെടുക്കാം! നമുക്ക് ഭൂമിയുടെ രോദനം കേൾക്കാം, നിസ്വരുടെ നിലവിളി കേൾക്കാം, യുവജനത്തിൻറെ പ്രതീക്ഷകൾക്കും കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾക്കും കാതോർക്കാം! അവരുടെ ഭാവി നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയെന്ന വലിയ ഉത്തരവാദിത്വം നമുക്കുണ്ട്.#COP28”

കോപ്28 സമ്മേളനത്തോടനുബന്ധിച്ച്   കോപ്28 (#COP28) എന്ന ഹാഷ്ടാഗോടുകൂടി മറ്റൊരു സന്ദേശവും പാപ്പാ ശനിയാഴ്ച ട്വിറ്ററിൽ കുറിച്ചു. അത് ഇങ്ങനെയാണ്:

“അടിയന്തിര സമയമാണിപ്പോൾ.  ഇന്ന് എന്നത്തേക്കാളുമുപരി, എല്ലാവരുടെയും ഭാവി നമ്മൾ ഇപ്പോൾ തിരഞ്ഞെടുക്കുന്ന വർത്തമാനകാലത്തെ ആശ്രയിച്ചിരിക്കുന്നു. #COP28”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

Tweet n. 2  – ore 11:35

IT: Scegliamo la vita, scegliamo il futuro! Ascoltiamo il gemere della terra, prestiamo ascolto al grido dei poveri, tendiamo l’orecchio alle speranze dei giovani e ai sogni dei bambini! Abbiamo una grande responsabilità: garantire che il loro futuro non sia negato. #COP28

EN: Let us choose life! Let us choose the future! May we be attentive to the cry of the earth, may we hear the plea of the poor, may we be sensitive to the hopes of the young and the dreams of children! We have a grave responsibility: to ensure that they not be denied their future.

IT: L’ora è urgente. Ora come mai, il futuro di tutti dipende dal presente che scegliamo. #COP28

EN: Time is short.  Now more than ever, the future of us all depends on the present that we now choose.  #COP28

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 December 2023, 19:21