ചെറിയവനും ദരുദ്രനുമായി മന്നിലേക്കിറങ്ങുന്ന ദൈവം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിണ്ണിൽ നിന്നു മണ്ണിലേക്കിറങ്ങിയ ദൈവത്തോടു സദൃശനാകണമെങ്കിൽ നമ്മൾ സ്വയം താഴത്തുകയും ശുശ്രൂഷകരായി മാറുകയും ചെയ്യണമെന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
ശനിയാഴ്‌ച (30/12/23) “തിരുപ്പിറവിത്തിരുന്നാൾ” (##Christmas) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
പാപ്പാ ട്വിറ്ററിൽ കുറിച്ച സന്ദേശം ഇപ്രകാരമായിരുന്നു:
“ചെറിയവനും ദരുദ്രനുമായിത്തീർന്നുകൊണ്ട് മന്നിലേക്ക് അവരോഹണം ചെയ്യുന്നവനായി ദൈവം #തിരുപ്പിറവിയിൽ സ്വയം ആവിഷ്ക്കരിക്കുന്നു. അതിനർത്ഥം, അവിടത്തോട് സദൃശരാകണമെങ്കിൽ നാം സ്വയം താഴ്ത്തുകയും മറ്റുള്ളവരെ സേവിക്കുകയും ചെറിയവരോടൊപ്പം ചെറിയവരും ദരിദ്രരോടൊപ്പം ദരിദ്രരുമായിത്തീരുകയും ചെയ്യണമെന്നാണ്.”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Nel #Natale Dio si rivela come Colui che si abbassa, discende sulla terra piccolo e povero. Ciò significa che per essere simili a Lui noi dobbiamo abbassarci, metterci al servizio degli altri, farci piccoli con i piccoli e poveri con i poveri.
EN: At #Christmas, God reveals Himself as the One who humbles Himself, descending to earth small and poor. Therefore, in order to be like Him, we must humble ourselves, serve others, and become small with the little ones and poor with those in need.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: