തിരയുക

“ഗ്വാദലൂപെ നാഥ”യുടെ തിരുന്നാൾ ആഘോഷം, മെക്സിക്കൊ നഗരത്തിൽ “ഗ്വാദലൂപെ നാഥ”യുടെ തിരുന്നാൾ ആഘോഷം, മെക്സിക്കൊ നഗരത്തിൽ  (Quetzalli Nicte-Ha)

നമ്മെ തനിച്ചാക്കാത്ത അമ്മയെ തന്ന ദൈവത്തിൻറെ ആർദ്രതയും സാമീപ്യവും !

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: ഗ്വാദലൂപെ നാഥയുടെ തിരുന്നാൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പരിശുദ്ധ അമ്മയെ ആഘോഷിക്കുകയെന്നാൽ ദൈവത്തിൻറെ സാമീപ്യവും ആർദ്രതയും ആഘോഷിക്കലാണെന്ന് മാർപ്പാപ്പാ.

1531 ഡിസമ്പർ 9,12 എന്നീ തീയതികളിൽ മെക്സിക്കോയിലെ തെപെയാക് കുന്നിൽ വിശുദ്ധ ഹുവാൻ ദിയേഗൊയ്ക്ക് പ്രത്യക്ഷയാകുകയും “ഗ്വാദലൂപെ നാഥ” എന്ന അഭിധാനത്തിൽ വണങ്ങപ്പെടുകയും ചെയ്യുന്ന കന്യകാമറിയത്തിൻറെ തിരുന്നാൾ ദിനത്തിൽ, ചൊവ്വാഴ്ച  (12/12/23) “ഗ്വാദലൂപെനാഥ” (#OurLadyofGuadalupe)  എന്ന ഹാഷ്ടാഗോടുകൂടി  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പാ കുറിച്ച പ്രസ്തുത സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“മറിയത്തെ ആഘോഷിക്കുകയെന്നാൽ, തൻറെ ജനത്തെ കണ്ടുമുട്ടുന്ന, നമ്മെ തനിച്ചാക്കാത്ത, നമ്മെ പരിപാലിക്കുന്ന, നമുക്ക് തുണയേകുന്ന ഒരു അമ്മയെ തന്ന ദൈവത്തിൻറെ സാമീപ്യത്തെയും ആർദ്രതയെയും ആഘോഷിക്കലാണ്. #ഗ്വാദലൂപെനാഥ.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Celebrare Maria è celebrare la vicinanza e la tenerezza di Dio che incontra il suo popolo, che non ci lascia soli, che ci ha dato una Madre che si prende cura di noi e ci accompagna. #MadonnadiGuadalupe

EN: To celebrate Mary is to celebrate the closeness and tenderness of God who meets His people, who does not leave us alone, who has given us a Mother who cares for us and accompanies us. #OurLadyofGuadalupe

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 December 2023, 17:26