ആളൊഴിഞ്ഞ ബത്ലഹേം നഗരം ആളൊഴിഞ്ഞ ബത്ലഹേം നഗരം 

വിശുദ്ധ നാട്ടിൽ ദുഃഖസാന്ദ്ര തിരുപ്പിറവിത്തിരുന്നാൾ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: യുദ്ധം വേദനയിലാഴ്ത്തിയിരിക്കുന്ന വിശുദ്ധനാടിനായി പ്രാർത്ഥിക്കുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശുദ്ധനാട്ടിലെ ജനങ്ങളെ തനിച്ചാക്കാതെ നമ്മൾ പ്രാർത്ഥനയും സമൂർത്ത സഹായവും വഴി അവരുടെ ചാരത്തായിരിക്കണമെന്ന് മാർപ്പാപ്പാ.

ചൊവ്വാഴ്ച  (19/12/23) “തിരുപ്പിറവിത്തിരുന്നാൾ” (#Christmas) എന്ന ഹാഷ്ടാഗോടുകൂടി  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്.

പാപ്പാ കുറിച്ച പ്രസ്തുത സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“വിശുദ്ധ നാട്ടിലെ നിവാസികളെ സംബന്ധിച്ചിടത്തോളം വേദനയുടെയും വിലാപത്തിൻറെയും തിരുപ്പിറവിത്തിരുന്നാൾ ആയിരിക്കും ഇത്. അവരെ തനിച്ചാക്കാൻ നാം ആഗ്രഹിക്കുന്നില്ല. പ്രാർത്ഥനയും സമൂർത്ത സഹായവും വഴി നമുക്ക് അവരുടെ ചാരത്തായിരിക്കാം. ബെത്‌ലഹേമിലെ ദുരിതം മദ്ധ്യപൂർവ്വദേശത്തിനും അഖില ലോകത്തിനും ഒരു തുറന്ന മുറിവാണ്. ”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Per gli abitanti di Terra Santa si preannuncia un #Natale di dolore, di lutto. Non vogliamo lasciarli soli. Siamo loro vicini con la preghiera, con l’aiuto concreto. La sofferenza di Betlemme è una ferita aperta per il Medio Oriente e per il mondo intero.

EN: For the inhabitants of the Holy Land, a #Christmas of pain and mourning looms. We do not want to leave them alone. May we stand by them in prayer and tangible aid. The suffering of Bethlehem is an open wound for the Middle East and the entire world.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 December 2023, 18:30