തിരയുക

ഹൈദരാബാദിൽ  ആചരിച്ച ഭിന്നശേഷിക്കാർക്കാർക്കായുള്ള അന്താരാഷ്ട്ര ദിനം ഹൈദരാബാദിൽ ആചരിച്ച ഭിന്നശേഷിക്കാർക്കാർക്കായുള്ള അന്താരാഷ്ട്ര ദിനം   (ANSA)

പാപ്പാ: ഭിന്നശേഷിക്കാരെ ഉൾക്കൊള്ളുന്നത് സമൂഹത്തെ മുഴുവൻ മാനുഷികമാക്കാ൯ സഹായിക്കുന്നു

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“ഇന്ന് (ഡിസംബർ മൂന്നാം തിയതി) ഭിന്നശേഷിക്കാർക്കായുള്ള ആഗോള ദിനം. ഈ അവസ്ഥ ജീവിക്കുന്നവരെ സ്വാഗതം ചെയ്യുകയും ഉൾക്കൊള്ളുകയും ചെയ്യുന്നത്  സമൂഹത്തെ മുഴുവൻ കൂടുതൽ മാനുഷികമാകാൻ സഹായിക്കുന്നു. ഓരോ വ്യക്തിയേയും അവരുടെ  കഴിവും പ്രാപ്തിയും അനുസരിച്ച് വിലമതിക്കാനും ആരേയും ഒഴിവാക്കാതിരിക്കാനും നമുക്ക് പഠിക്കാം.”

ഡിസംബർ മൂന്നാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ജർമ്മ൯എന്ന ഭാഷകളില്‍  പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.  

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 December 2023, 12:11