പാപ്പാ: അമിതമായവയെ ഉരിഞ്ഞു മാറ്റുക
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“ജീവിതത്തിന്റെ പാതയിൽ സഞ്ചരിക്കാൻ നമ്മിലുള്ള “അമിതമായവയെ” ഉരിഞ്ഞു മാറ്റേണ്ടത് അത്യാവശ്യമാണ്, കാരണം നന്നായി ജീവിക്കുക എന്നാൽ ആവശ്യമല്ലാത്തവയെ കൊണ്ട് നമ്മെ നിറയ്ക്കുക എന്നല്ല മറിച്ച് നമ്മിലുള്ള അമിതമായവയിൽ നിന്ന് സ്വാതന്ത്രരായി, ദൈവത്തിന്റെ മുന്നിൽ എന്താണോ യഥാർത്ഥത്തിൽ പ്രാധാന്യമേറുന്നത് അതിനെ മുറുകെപ്പിടിക്കാൻ വേണ്ടി, നമ്മുടെ തന്നെ ഉള്ളിലേക്ക് കൂടുതൽ ആഴത്തിൽ തിരയുക എന്നതാണ്.”
ഡിസംബർ പത്താം തിയതി ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, , പോളിഷ്, ലാറ്റി൯, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ്, എന്ന ഭാഷകളില്‍ #ത്രികാല പ്രാർത്ഥന എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: