പാപ്പാ: സംസ്കാരത്തെ പരീക്ഷിക്കുന്ന കാലങ്ങളുടെ ഒരു അടയാളമാണ് കുടിയേറ്റം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“കുടിയേറ്റങ്ങൾ സംസ്കാരത്തെ പരീക്ഷിക്കുന്ന കാലങ്ങളുടെ ഒരു അടയാളമാണ്. നമ്മൾ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം, ''ഞാൻ പരദേശിയായിരുന്നു, നിങ്ങൾ എന്നെ സ്വീകരിച്ചു" (മത്താ 25, 35 ) എന്നു പറഞ്ഞ യേശുവിനോടുള്ള വിശ്വസ്തത കൂടിയാണ് അത് മാറ്റുരയ്ക്കുന്നത്. ദൈവത്തിനു നമ്മോടുള്ള സ്നേഹം പോലെ സാമിപ്യവും, ആർദ്രതയും, ദയയും കൊണ്ടു തീർത്ത ഒരു സ്നേഹമാണാവശ്യം.”
ഡിസംബർ പതിനെട്ടാം തിയതി, കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ദിനത്തിൽ ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ് എന്ന ഭാഷകളില്‍ #കുടിയേറ്റക്കാർ എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: