ചാൾസ് സർവ്വകലാശാലയിൽ നടന്ന വെടിവെയ്പ്പിൽ ഖേദമറിയിച്ച് ഫ്രാ൯സിസ് പാപ്പാ
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
പ്രാഗിലെ ചാൾസ് യൂണിവേഴ്സിറ്റിയിൽ നടന്ന വെടിവയ്പ്പിലുണ്ടായ ജീവനഷ്ടങ്ങളെക്കുറിച്ചറിഞ്ഞതിൽ ഏറെ ദു:ഖിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ ടെലഗ്രാം സന്ദേശത്തിൽ അറിയിച്ചു.
തന്റെ ആത്മീയ സാമിപ്യം അറിയിച്ചു കൊണ്ട് നൽകിയ സന്ദേശം വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറി കർദ്ദിനാൾ പിയെത്രൊ പരോളിനാണ് ഒപ്പുവച്ചിട്ടുള്ളത്. ഈ ദുരന്തത്തിൽ മരണമടഞ്ഞവരെ സർവ്വശക്തനായ ദൈവത്തിന്റെ സ്നേഹ കരുണയ്ക്ക് സമർപ്പിച്ചു കൊണ്ട് അവരുടെ ദു:ഖിതരായ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ദൈവം ശക്തിയും സമാശ്വാസവും നൽകട്ടെയെന്നും, ഈ കഠിനമായ സമയത്തിലൂടെ കടന്നുപോകുന്ന രാജ്യത്തിന് തന്റെ പ്രാർത്ഥനയും പാപ്പാ വാഗ്ദാനം ചെയ്യുന്നുവെന്നും സന്ദേശത്തിൽ അറിയിച്ചു.
പ്രാഗിലെ ചാൾസ് യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാർത്ഥി പതിനാല് പേരെ വെടിവച്ചു കൊല്ലുകയും ഇരുപത്തി അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു, അതിൽ പത്ത് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: