തിരയുക

ഫിലിപ്പൈൻസിൽ  വിശുദ്ധ ബലിക്കിടെ ആക്രമണത്തിന് ഇരയായവർക്കായി പാപ്പാ പ്രാർത്ഥിക്കുന്നു. ഫിലിപ്പൈൻസിൽ വിശുദ്ധ ബലിക്കിടെ ആക്രമണത്തിന് ഇരയായവർക്കായി പാപ്പാ പ്രാർത്ഥിക്കുന്നു.  (ANSA)

ഫിലിപ്പൈ൯സ് ദേവാലയത്തിലുണ്ടായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പാപ്പാ അനുശോചനവും പ്രാർത്ഥനയും അയച്ചു

ഫ്രാ൯സിസ് പാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളി൯ അയച്ച ഹൃദയംഗമമായ ടെലഗ്രാമിൽ ഫിലിപ്പൈ൯സിൽ വിശുദ്ധ ബലി അർപ്പണത്തിടെയുണ്ടായ ദാരുണമായ ബോംബാക്രമണത്തിൽ ഇരകളായവരോടു അഗാധമായ ദുഃഖവും ആത്മീയ ഐക്യദാർഢ്യവും പ്രകടിപ്പിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ആക്രമണം നടന്ന മറാവിയിലെ (ടെറിട്ടോറിയൽ പ്രെലാച്ചറിന്റെ) പ്രാദേശിക പ്രവിശ്യയിലെ   സഭാധ്യക്ഷൻ എഡ്വിൻ ഡി ലാ പെന വൈ ആൻഗോട്ടിനെ അഭിസംബോധന ചെയ്താണ്  ഡിസംബർ മൂന്നാം തിയതി പാപ്പാ ടെലിഗ്രാം അയച്ചത്. മറാവിയിലെ മിൻഡനാവോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വിശുദ്ധ ബലി ആഘോഷത്തിനിടെയുണ്ടായ ബോംബാക്രമണത്തിൽ ജനങ്ങൾക്കുണ്ടായ പരിക്കും ജീവഹാനിയും അറിഞ്ഞതിൽ അങ്ങേയറ്റം ദുഃഖിതനായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ ഈ ദുരന്തം ബാധിച്ച എല്ലാവരോടും തന്റെ ആത്മീയ സാമീപ്യം അറിയിച്ചു കൊണ്ടായിരുന്നു സന്ദേശമയച്ചത്.

മരിച്ചവരുടെ ആത്മാക്കളെ സർവ്വശക്തനായ ദൈവത്തിന്റെ സ്നേഹനിർഭരമായ കാരുണ്യത്തിന് ഭരമേൽപ്പിച്ച പാപ്പാ പരിക്കേറ്റവർക്കും ദുഃഖിതർക്കും വേണ്ടി സൗഖ്യപ്രാപ്തിയുടേയും സാന്ത്വനത്തിന്റെയും ദൈവിക ദാനങ്ങൾ ദൈവത്തോടു യാചിക്കുന്നുവെന്നും സന്ദേശത്തിൽ സൂചിപ്പിച്ചു. അക്രമത്തിൽ നിന്ന് പിന്തിരിയാനും എല്ലാ തിന്മകളെ നന്മകൾകൊണ്ട് അതിജീവിക്കാനും സമാധാനത്തിന്റെ രാജകുമാരനായ ക്രിസ്തു എല്ലാവർക്കും ശക്തി നൽകട്ടെ എന്ന് തന്റെ പ്രാർത്ഥന അർപ്പിക്കുകയും ചെയ്തു. കർത്താവിലുള്ള ശക്തിയുടെയും സാന്ത്വനത്തിന്റെയും അടയാളമായി സ്നേഹപൂർവ്വം തന്റെ ആശീർവ്വാദം നൽകുകയും ചെയ്തുകൊണ്ടാണ് ടെലഗ്രാം സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 December 2023, 12:52