തിരയുക

ഫ്രാൻസിസ് പാപ്പായും, പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുമായി 2023 മെയ് 13-ന്കൂടിക്കാഴ്ച നടത്തിയപ്പോൾ. ഫ്രാൻസിസ് പാപ്പായും, പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുമായി 2023 മെയ് 13-ന്കൂടിക്കാഴ്ച നടത്തിയപ്പോൾ. 

യുക്രെയ്നിലെ സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകിയതിന് യുക്രേനിയൻ പ്രസിഡണ്ട് പാപ്പായ്ക്ക് നന്ദി പറഞ്ഞു

എൺപതിലധികം രാജ്യങ്ങൾ ഉൾപ്പെടുന്ന സമാധാന പദ്ധതിക്ക് പിന്തുണ നൽകിയതിന് ഫ്രാൻസിസ് പാപ്പായ്ക്ക് യുക്രേനിയൻ പ്രസിഡണ്ട് വ്ലോഡിമിർ സെലെൻസ്കി ഫോണിൽ വിളിച്ച് നന്ദി പറഞ്ഞു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, ചിന്നപ്പ൯, വത്തിക്കാ൯ ന്യൂസ്

ക്രിസ്തുമസ് ആശംസകൾക്കും സമാധാന പദ്ധതിയെ പിന്തുണച്ചതിനും ഫ്രാൻസിസ് പാപ്പയ്ക്ക് യുക്രേനിയൻ പ്രസിഡണ്ട് വ്ലോഡിമിർ സെലെൻസ്കി അടുത്തിടെ നന്ദി അറിയിച്ചിരുന്നു. പാപ്പായും പ്രസിഡണ്ടും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിലാണ് തന്റെ കൃതജ്ഞത അറിയിച്ചത്. അതിന്റെ വിശദാംശങ്ങൾ പ്രസിഡണ്ട് സെലെൻസ്കി വ്യാഴാഴ്ച പ്രസിഡണ്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിലും തന്റെ എക്സ് അക്കൗണ്ടിലും പോസ്റ്റ് ചെയ്തു.

യുക്രെയ്നിനും യുക്രെയ്൯ ജനങ്ങൾക്കും ക്രിസ്തുമസ് ആശംസകൾ അർപ്പിച്ചതിന് പാപ്പയ്ക്കു നന്ദി പറഞ്ഞ പ്രസിഡന്റ്  സമാധാനത്തിനു വേണ്ടിയും പ്രത്യേകിച്ച്  എല്ലാവരുടെയും സമാധാനത്തിനു വേണ്ടിയും പാപ്പാ ആശംസകൾ അർപ്പിച്ചതായി അറിയിച്ചു.

സമാധാന പദ്ധതിക്കായുള്ള തങ്ങളുടെ സംയുക്ത പ്രവർത്തനത്തെക്കുറിച്ച് ചർച്ച ചെയ്തതായും എൺപതിലധികം രാജ്യങ്ങൾ ഇതിനകം സമാധാന പദ്ധതിയുടെ പ്രതിനിധികളായെന്നും കൂടുതൽ രാജ്യങ്ങൾ ഇനിയും അതിൽ പങ്കുചേരും എന്ന  പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് വത്തിക്കാ൯ നൽകുന്ന പിന്തുണയ്ക്ക് താ൯ നന്ദിയുള്ളവനാണെന്നും പ്രസിഡണ്ട് വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 December 2023, 15:03