“ക്രിസ്തു ജീവിക്കുന്നു” : വൈവിധ്യത്തെ ആശ്ലേഷിക്കുക
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
അപ്പോസ്തോലിക പ്രബോധനം
അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.
ഏഴാം അദ്ധ്യായം
ഏഴാമത്തെ അദ്ധ്യായം യുവജന ശുശ്രൂഷയെക്കുറിച്ചാണ്. ആമുഖമായി യുവജന ശുശ്രൂഷയ്ക്ക് പ്രധാനമായി രണ്ട് സഹ ഗമന മാർഗ്ഗങ്ങൾ - എത്തിച്ചേരലും, വളർച്ചയും - ഉണ്ടെന്ന് വിശദീകരിച്ചു കൊണ്ട് ഓരോ വ്യക്തിയും 'വീട് ' നിർമ്മിക്കാനുള്ള കല്ലാണെന്ന തിരിച്ചറിവിലേക്കും എപ്പോഴും മിഷനറിമാരായിരിക്കുകയെന്ന സ്നേഹ ബോധ്യങ്ങളിലേക്കു നയിക്കാൻ കഴിയുന്ന "ജനകീയമായ'' യുവജന ശുശ്രൂഷയുടെ സാധ്യതകളിലേക്കും പാപ്പാ വിരൽ ചൂണ്ടുന്നു. ഇതിനായി " യുവജനങ്ങളുടെ കൂടെ സഞ്ചരിക്കുന്ന സമൂഹ''മായി നാം മാറണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു.
235. താഴെപ്പറയുന്നവർക്ക് കൂടി സ്ഥലമനുവദിക്കണം. ജീവിതത്തെപ്പറ്റി മറ്റു ദർശനങ്ങളുള്ള എല്ലാവർക്കും. മറ്റു മതങ്ങളിൽപ്പെട്ടവരോ പൂർണമായി മതത്തിൽ നിന്നും മാറി നിൽക്കുന്നവരോ ആയവർക്കും എല്ലാ ചെറുപ്പക്കാർക്കും അപവാദമില്ലാതെ, ദൈവത്തിന്റെ ഹൃദയത്തിലാണ്, നമ്മൾ നാക്കുകൾ കൊണ്ട് നടത്തുന്ന ഈ പ്രസ്താവന എപ്പോഴും നമ്മുടെ അജപാലനപ്രവർത്തനത്തിൽ യഥാർത്ഥ പ്രകടനം കണ്ടെത്തുന്നില്ലെന്ന് ആത്മാർത്ഥതയോടെ നാം അംഗീകരിക്കുന്നു. നമ്മൾ സ്വന്തം സാഹചര്യങ്ങളിൽ അടച്ചു മൂടിയിരിക്കുന്നു. അങ്ങോട്ട് അവരുടെ ശബ്ദം തുളച്ചു കയറുകയില്ല. അല്ലെങ്കിൽ കുറച്ച് ത്യാഗം മാത്രം ആവശ്യമുള്ളതും കൂടുതൽ സന്തോഷം നൽകുന്നതുമായ പ്രവർത്തനങ്ങൾക്ക് സ്വയം പ്രതിഷ്ഠിക്കുന്നു. നമ്മുടെ സാങ്കൽപീക സുരക്ഷിതത്വത്തിൽ നിന്ന് പുറത്തേക്ക് പോകാൻ നിർബന്ധിക്കുന്ന ഗുണപ്രദമായ, അജപാലനപരമായ ആവേശത്തെ അടിച്ചമർത്തുന്നു. ധൈര്യപ്പെടാനും സുവിശേഷം നമ്മോടു ആവശ്യപ്പെടുന്നുണ്ട്. നമ്മൾ മുൻവിധിയില്ലാതെയും മതപരിവർത്തനം ചെയ്യാതിരിക്കാതെയും കർത്താവിന്റെ സ്നേഹത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട്, ലോകത്തിലെ എല്ലാ യുവാക്കളുടെയും നേരെ നമ്മുടെ കരങ്ങൾ വിരിച്ചു പിടിച്ചുകൊണ്ട് ധീരനായിരിക്കാൻ ആഗ്രഹിക്കുന്നു. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).
വൈവിധ്യത്തെ ആശ്ലേഷിക്കുക
യുവജന ശുശ്രൂഷയിൽ ഹൃദയങ്ങളും മനസ്സുകളും തുറക്കാനുള്ള പാപ്പായുടെ ആഹ്വാനം അപ്പോസ്തോലിക പ്രബോധനത്തിൽ, യുവജന ശുശ്രൂഷയിൽ കൂടുതൽ സമഗ്രമായ സമീപനം വേണമെന്ന് പാപ്പാ വികാരാധീനനായി ആഹ്വാനം ചെയ്യുന്നു. ജീവിതത്തെക്കുറിച്ച് വൈവിധ്യമായ ദർശനങ്ങളുള്ള, വ്യത്യസ്ത മതങ്ങളിൽ പെട്ട അല്ലെങ്കിൽ മതത്തിൽ നിന്ന് പൂർണ്ണമായും അകന്നുനിൽക്കുന്ന യുവാക്കൾക്കും ഇടം നൽകേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ട് ഓരോ ചെറുപ്പക്കാരന്റെയും, അവരുടെ വിശ്വാസങ്ങൾ പരിഗണിക്കാതെ, അവരുടെ ഉള്ളിൽ അന്തർലീനമായ മൂല്യം അംഗീകരിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുകയും സഭയെ അതിന്റെ സുഖസൗകര്യ മേഖലകൾക്കപ്പുറത്തേക്ക് പോകാൻ വെല്ലുവിളിക്കുകയും ചെയ്യുന്നു.
ഉൾക്കൊള്ളുന്ന ദർശനം
ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള യുവാക്കളെ സ്വാഗതം ചെയ്യുന്ന എല്ലാവരെയും ഉൾക്കൊള്ളുന്ന കാഴ്ചപ്പാടിന്റെ ആവശ്യകതയ്ക്ക് പാപ്പയുടെ പ്രബോധനം ഊന്നൽ നൽകുന്നു. ഈ ദർശനം കേവലം വാചാടോപത്തിനപ്പുറം പോകുകയും വ്യത്യസ്ത കാഴ്ചപ്പാടുകളും വിശ്വാസങ്ങളുമുള്ള വ്യക്തികളെ സജീവമായി സ്വീകരിക്കാൻ സഭയെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അത് സഭയ്ക്കുള്ളിലെ തൽസ്ഥിതിയെ വെല്ലുവിളിക്കുകയും എല്ലാവരോടുമുള്ള ദൈവസ്നേഹത്തെക്കുറിച്ച് കൂടുതൽ സമഗ്രമായ ധാരണ ആവശ്യപ്പെടുകയും ചെയ്യുന്നു. പാപ്പാ ആവിഷ്കരിച്ച ഈ സമഗ്ര കാഴ്ചപ്പാട് സഭയുടെ മതിലുകൾക്കപ്പുറത്തേക്ക് വ്യാപിക്കുകയും എല്ലാവരേയും സ്വാഗതം ചെയ്യുന്നതിലേക്കും ഐക്യത്തിലേക്കുമുള്ള വിശാലമായ സാമൂഹിക മാറ്റത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് പരമ്പരാഗത മാനദണ്ഡങ്ങളുടെയും ഘടനകളുടെയും പുനർമൂല്യനിർണ്ണയത്തിനു പ്രേരിപ്പിക്കുന്നു. മതസ്ഥാപനങ്ങളെ മാത്രമല്ല, സമൂഹങ്ങളെയും ബഹുമാനത്തിന്റെയും പരസ്പരധാരണയുടെയും അന്തരീക്ഷം വളർത്താൻ പ്രേരിപ്പിക്കുന്നു. വൈവിധ്യത്തിനും ഉൾചേർക്കലിനും വേണ്ടി വാദിക്കുന്നതിലൂടെ, മതഭേദമന്യേ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് ഐക്യത്തോടെ ഒത്തുചേരാനും, എല്ലാവരും പങ്കിടുന്ന മാനവികതയുടെ ബോധം വളർത്താനും കഴിയുന്ന ഒരു ലോകമാണ് പാപ്പാ ഇവിടെ വിഭാവനം ചെയ്യുന്നത്. ഈ പരിവർത്തനാത്മക വീക്ഷണം തടസ്സങ്ങൾ തകർക്കാനും പാലങ്ങൾ പണിയാനും കൂടുതൽ നീതിയുക്തവും തുല്യവുമായ ഒരു സമൂഹത്തെ പിന്തുടരുന്നതിന് അനുകമ്പയോടും സഹകരണത്തോടുമുള്ള കൂട്ടായ പ്രതിബദ്ധത പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്നു.
പോരായ്മകൾ അംഗീകരിക്കുക
എല്ലാവരെയും ഉൾക്കൊള്ളുന്ന നിലപാടിനെ മൂർത്തമായ അജപാലന പ്രവർത്തനങ്ങളാക്കി മാറ്റുന്നതിൽ സഭ പലപ്പോഴും പരാജയപ്പെടുന്നുവെന്ന് പാപ്പാ തുറന്ന് സമ്മതിക്കുന്നു. യുവജനങ്ങളുടെ വൈവിധ്യമാർന്ന ശബ്ദങ്ങൾ കേൾക്കാൻ പാടുപെടുന്ന സ്ഥാപിത പരിതസ്ഥിതികൾക്കുള്ളിൽ സഭ അടഞ്ഞുകിടക്കുന്നുവെന്ന തിരിച്ചറിവുണ്ട്. ഈ ആത്മബോധം സത്യസന്ധമായ ചിന്തയ്ക്കും മാറ്റത്തോടുള്ള പ്രതിബദ്ധതയ്ക്കും വാതിൽ തുറക്കുന്നു. അംഗീകരിക്കപ്പെട്ട ഈ പോരായ്മകളോടുള്ള പ്രതികരണമായി, സഭയ്ക്കുള്ളിൽ കൂടുതൽ സമഗ്രവും തുറന്നതുമായ സംവാദം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ ഊന്നിപ്പറയുന്നു. വൈവിധ്യമാർന്ന ശബ്ദങ്ങളുമായി, പ്രത്യേകിച്ച് യുവജനങ്ങളുമായുള്ള സജീവമായ ഇടപെടലിന്റെ ആവശ്യകത അദ്ദേഹം തിരിച്ചറിയുകയും പരമ്പരാഗത പ്രബോധനങ്ങളും ആധുനിക ലോകത്തിന്റെ വികസിച്ചുവരുന്ന കാഴ്ചപ്പാടുകളും തമ്മിലുള്ള വിടവ് നികത്താനുള്ള യഥാർത്ഥ ശ്രമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മാറ്റത്തോടുള്ള പ്രതിബദ്ധത കേവലം അംഗീകാരത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നു. പരസ്പരധാരണ, സഹാനുഭൂതി, സമൂഹ്യ ബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വ്യക്തമായ സംരംഭങ്ങൾക്കുള്ള ആഹ്വാനത്തോടെ സാധ്യമാക്കാമെന്ന് പ്രത്യാശ വളർത്തുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ അംഗങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും മികച്ച രീതിയിൽ അഭിസംബോധന ചെയ്യുന്നതിന് സഭ പരിണാമം പ്രാപിക്കേണ്ടതും പൊരുത്തപ്പെടേണ്ടതുമാണ് എന്ന ആഗ്രഹത്തെ പാപ്പാ പ്രതിഫലിപ്പിക്കുന്നു.
സുരക്ഷിത മേഖലകളിലെ വെല്ലുവിളികൾ
പാപ്പായുടെ പ്രബോധനം സഭയെ അതിന്റെ സുരക്ഷിതസുഖസൗകര്യ മേഖലകൾക്കപ്പുറത്തേക്ക് പോകാൻ വെല്ലുവിളിക്കുന്നു. വൈവിധ്യമാർന്ന ഒരു യുവജന സമൂഹത്തിലേക്ക് എത്തിച്ചേരുന്നതിലെ ശ്രമകരമായ ഒരുക്കങ്ങൾ നടത്താതെ ഏറ്റം എളുപ്പമായവയിലും കൂടുതൽ ആസ്വാദ്യകരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സുഖിയൻ പ്രവണതയെ ഇത് വിമർശിക്കുന്നു. സുവിശേഷം, ഊന്നിപ്പറഞ്ഞതുപോലെ, പരിചിതമായ ചുറ്റുപാടുകളുടെ സുരക്ഷിതത്വം ഉപേക്ഷിച്ച്, വിശ്വാസത്തോടെ പുറത്തേക്കിറങ്ങാൻ സഭയെ പ്രേരിപ്പിക്കുന്നു. സുരക്ഷിത മേഖലകളെ മറികടക്കാനുള്ള ഈ ആഹ്വാനം മതസ്ഥാപനങ്ങൾക്ക് മാത്രമുള്ളതല്ല; അത് ജീവിതത്തിന്റെ വിവിധ വശങ്ങളിലും പ്രതിധ്വനിക്കുന്നു. വ്യക്തിഗതമായ വികസനത്തിൽ, വ്യക്തികൾ പലപ്പോഴും അവരുടെ സുഖസൗകര്യങ്ങളും സുരക്ഷവുമായ മേഖലകൾക്ക് പുറത്തു കടന്ന് വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ടാണ് വളർച്ച കണ്ടെത്തുന്നത്. പുതിയ തൊഴിൽ അവസരങ്ങൾ പിന്തുടരുക, വൈവിധ്യമാർന്ന ബന്ധങ്ങൾ രൂപപ്പെടുത്തുക, അല്ലെങ്കിൽ അപരിചിതമായ കാഴ്ചപ്പാടുകൾ സ്വീകരിക്കുക എന്നിവയിലൂടെയുള്ള സഞ്ചാരം വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും, അത് പുനരുജ്ജീവനവും പുതുമയും പരിപോഷിപ്പിക്കുന്നു. അസ്വസ്ഥതയെ ആശ്ലേഷിക്കുന്നത് പോസിറ്റീവ് മാറ്റത്തിനുള്ള ഒരു ഉത്തേജകമായി മാറുന്നു, ഒരാളുടെ ചക്രവാളങ്ങൾ വിശാലമാക്കുകയും ചെയ്യുന്നു. സമൂഹങ്ങളും വ്യക്തികളും വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടുമ്പോൾ, അജ്ഞാത പ്രദേശങ്ങളിൽ യാത്ര ചെയ്യാനുള്ള കഴിവ് പുരോഗതിയുടെയും ജ്ഞാനോദയത്തിന്റെയും നിർണായക വശമായി മാറുന്നു.
വിശ്രമമില്ലാത്ത അജപാലനം
ആരോഗ്യകരമായ ഒരു അജപാലന അസ്വസ്ഥതയെ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഈ പ്രബോധനം എടുത്തുകാണിക്കുന്നു. എല്ലാ യുവജനങ്ങളോടുമുള്ള സത്യസന്ധമായ താത്പര്യത്താൽ നയിക്കപ്പെടുന്ന ഈ അസ്വസ്ഥത അവരുമായി ബന്ധപ്പെടാനുള്ള വഴികൾ സജീവമായി തേടുന്നതിന് സഭയ്ക്ക് ഒരു ഉത്തേജകമായി വർത്തിക്കുന്നു. ഇത് അലംഭാവത്തിൽ നിന്നുള്ള ഒരു വ്യതിചലനത്തെ പ്രോത്സാഹിപ്പിക്കുകയും യുവജനങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും അഭിസംബോധന ചെയ്യുന്നതിൽ കൂടുതൽ സജീവമാകാൻ സഭയെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അജപാലന അസ്വസ്ഥത എന്നത് കേവലം പ്രവർത്തനത്തിനുള്ള ആഹ്വാനമല്ല; നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന്റെ സ്വഭാവത്തെയും ഇന്നത്തെ യുവാക്കൾ അഭിമുഖീകരിക്കുന്ന അതുല്യമായ വെല്ലുവിളികളെയും തിരിച്ചറിയുന്ന ചലനാത്മകവും സഹാനുഭൂതി നിറഞ്ഞതുമായ ഒരു സമീപനം ഉൾക്കൊള്ളുന്നതാണത്. ഉൾച്ചേർക്കലിന്റെയും പരസ്പരധാരണയുടെയും ചൈതന്യം വളർത്തിക്കൊണ്ട് അതിന്റെ വ്യാപ്തിയുമായി പൊരുത്തപ്പെടാനും സ്വയം നവീകരിക്കാനും അത് സഭയെ പ്രേരിപ്പിക്കുന്നു. ഈ അസ്വസ്ഥത സഭയുടെ രീതികളെയും തന്ത്രങ്ങളെയും കുറിച്ചുള്ള നിരന്തരമായ പ്രതിഫലനത്തെ പ്രേരിപ്പിക്കുന്നു, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാംസ്കാരിക ഭൂപ്രകൃതിയിൽ പ്രസക്തിയും അനുരണനവും തേടുന്നു. ഈ അസ്വസ്ഥതയെ സ്വീകരിക്കുന്നതിലൂടെ, സഭ യുവജനങ്ങൾക്കുള്ളിലെ അനുഭവങ്ങളുടെ വൈവിധ്യത്തെ അംഗീകരിക്കുക മാത്രമല്ല, അവരുടെ ആത്മീയ യാത്രകളിൽ അവരെ കേൾക്കുകയും വിലമതിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഇടങ്ങൾ സൃഷ്ടിക്കാൻ സജീവമായി ശ്രമിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, യുവതലമുറയുടെ ആവശ്യങ്ങളോടും അഭിലാഷങ്ങളോടും ആത്മാർമായി പൊരുത്തപ്പെടുന്ന, ഊര്ജ്ജസ്വലവും പ്രതികരണാത്മകവുമായ ഒരു ശക്തിയായി സഭ മാറുകയാണ് ചെയ്യുക.
മതപരിവർത്തനം കൂടാതെ സ്നേഹത്തിന് സാക്ഷ്യം വഹിക്കുക
മതപരിവർത്തനത്തിൽ ഏർപ്പെടാതെ കർത്താവിന്റെ സ്നേഹത്തിന് സാക്ഷ്യം വഹിക്കേണ്ടതിന്റെ പ്രാധാന്യത്തെ പാപ്പാ അടിവരയിടുന്നു. യുവാക്കളെ ബലം പ്രയോഗിച്ച് മതപരിവർത്തനം നടത്താ൯ ശ്രമിക്കുന്നതിനുപകരം സ്നേഹമുള്ള സമൂഹത്തിലേക്ക് ക്ഷണിക്കുന്ന ബഹുമാന്യവും തുറന്നതുമായ ഒരു സംവാദത്തിനാണ് പാപ്പായുടെ ആഹ്വാനം. ഉൾക്കൊള്ളലിന്റെയും ധാരണയുടെയും ഒരു സംസ്കാരം പരിപോഷിപ്പിക്കുന്നതിൽ, അനുകമ്പയുടെയും സഹാനുഭൂതിയുടെയും വഴികളിലൂടെ അവരുമായുള്ള ഇടപെടലുകൾ അടയാളപ്പെടുത്താൻ പാപ്പാ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു. ഒരു പ്രത്യേക സിദ്ധാന്തം മുന്നോട്ട് വയ്ക്കുന്നതിലല്ല, മറിച്ച് സ്നേഹവും ദയയും പ്രസരിപ്പിക്കുന്നതിലും പ്രവർത്തനത്തിൽ വിശ്വാസത്തിന്റെ പരിവർത്തനപരമായ സ്വാധീനത്തിന് സാക്ഷ്യം വഹിക്കാൻ മറ്റുള്ളവരെ അനുവദിക്കുന്നതിലുമാണ് ഊന്നൽ. ഈ സമീപനം, ബന്ധത്തിന്റെ പാലങ്ങൾ നിർമ്മിക്കാനും മാനവികതയുടെ ബോധം വളർത്താനും വ്യക്തികൾക്ക് സ്നേഹത്തിന്റെ പ്രബോധനങ്ങൾ സ്വന്തം വഴിയിൽ പര്യവേക്ഷണം ചെയ്യാനും സ്വീകരിക്കാനും ആകർഷണം പകരുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിക്കുന്നു.
യുവജന ശുശ്രൂഷയോടുള്ള സമീപനം പുനഃപരിശോധിക്കാൻ പാപ്പയുടെ അപ്പോസ്തോലിക പ്രബോധനം സഭയെ വെല്ലുവിളിക്കുകയും, യുവാക്കളുടെ വൈവിധ്യമാർന്ന ദർശനങ്ങളുമായും വിശ്വാസങ്ങളുമായും കൂടുതൽ സമഗ്രവും ധീരവും ആധികാരികവുമായ ഇടപെടൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എല്ലാവരോടുമുള്ള ദൈവസ്നേഹം പ്രതിഫലിപ്പിക്കുന്ന, അതിർവരമ്പുകളെ അതിജീവിച്ച്, യുവജനസമൂഹത്തിനുള്ളിലെ വൈവിധ്യത്തിന്റെ സൗന്ദര്യം ഉൾക്കൊള്ളുന്ന ഒരു ഇടമായി സഭ മാറാനുള്ള ആഹ്വാനമാണിത്. ഈ വാക്കുകൾ സംസാരിക്കുക മാത്രമല്ല വെല്ലുവിളി, മറിച്ച് അവ സ്പഷ്ടവും പരിവർത്തനാത്മകവുമായ പ്രവർത്തനങ്ങളിൽ ജീവിക്കുക എന്നതാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: