കെർമാ൯ സ്ഫോടനങ്ങളിലെ ഇരകൾക്ക് പാപ്പായുടെ അനുശോചനം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഇറാനിലെ കെർമാനിൽ ഉണ്ടായ സ്ഫോടനങ്ങളിൽ സംഭവിച്ച ജീവഹാനിയെക്കുറിച്ച് അറിഞ്ഞതിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ തന്റെ അതീവ ദുഃഖം രേഖപ്പെടുത്തി കൊണ്ട് ടെലിഗ്രാം സന്ദേശമയച്ചു. ദുരന്തത്തിൽ ഉൾപെട്ട തങ്ങളുടെ പ്രീയപ്പെട്ടവരെ പ്രതി ദുഃഖിതരായ കുടുംബാംഗങ്ങൾക്കു പാപ്പാ തന്റെ പ്രാർത്ഥന വാഗ്ദാനം ചെയ്യുകയും ചെയ്തു. അതുപോലെ, പരിക്കേറ്റവരോടു തന്റെ ആത്മീയ ഐക്യദാർഢ്യം പ്രകടിപ്പിച്ച പാപ്പാ, ഇറാനിലെ എല്ലാ ജനങ്ങൾക്കും സർവ്വശക്തന്റെ വിജ്ഞാനത്തിന്റെയും, സമാധാനത്തിന്റെയും അനുഗ്രഹങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു.
2020ൽ ഇറാഖിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സുലൈമാനിയുടെ നാലാം ചരമവാർഷിക അനുസ്മരണത്തിൽ വച്ചാണ് നൂറോളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. രണ്ട് സ്ഫോടനങ്ങളുടെയും ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ബുധനാഴ്ച തെക്കുകിഴക്കൻ ഇറാനിയൻ നഗരമായ കെർമാനിലെ സെമിത്തേരിയിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽ രണ്ട് ഐഎസ് അംഗങ്ങൾ ബെൽറ്റുബോംബുകളുമായി പൊട്ടിത്തെറിച്ചതായി പറഞ്ഞതായി വാർത്തകൾ വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: