പാപ്പാ: 2024 പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ചു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
വ്യക്തിജീവിതത്തിലും, സഭാജീവിതത്തിലും ലോകത്തിലും പ്രാർത്ഥനയുടെ പ്രാധാന്യം പാപ്പാ അടിവരയിട്ടു. അടുത്ത ഏതാനും മാസങ്ങളിൽ ജൂബിലിയുടെ ആരംഭം കുറിക്കുന്ന വിശുദ്ധ വാതിൽ തുറക്കും. ദൈവവുമായി ആഴത്തിലുള്ള ബന്ധം തേടാനും അടുത്ത കൃപയുടെ അനുഭവത്തിനായി തയ്യാറെടുക്കാനും പ്രാർത്ഥനകൾ ശക്തമാക്കാൻ ഫ്രാൻസിസ് പാപ്പാ വിശ്വാസികളോടു അഭ്യർത്ഥിച്ചു. പ്രാർത്ഥനാ വർഷത്തിൽ കത്തോലിക്കാ സമൂഹങ്ങളെ സജീവമായി പങ്കെടുക്കാൻ സഹായിക്കുന്നതിന് സുവിശേഷവൽക്കരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്റെറി ശ്രോതസ്സുകൾ ലഭ്യമാക്കും.
പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ വിനിമയ കാര്യാലയം ജനുവരി 23 ന് പ്രാർത്ഥനാ വർഷത്തെക്കുറിച്ച് ഒരു പത്രസമ്മേളനം പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ സംരംഭങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും വിവരങ്ങളും വെളിപ്പെടുത്തും.
ജനുവരി 21ന് ആരംഭിക്കുന്ന പ്രാർത്ഥനാ വർഷം "ഓരോരുത്തരുടേയും വ്യക്തിജീവിതത്തിലും സഭയുടെ ജീവിതത്തിലും ലോകത്തിലും പ്രാർത്ഥനയുടെ വലിയ മൂല്യവും സമ്പൂർണ്ണ ആവശ്യകതയും വീണ്ടും കണ്ടെത്തുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു വർഷമായിരിക്കും" എന്ന് പാപ്പാ പ്രസംഗത്തിൽ പറഞ്ഞു. "കൃപയുടെ ഈ സംഭവം നന്നായി ജീവിക്കാനും ദൈവ പ്രത്യാശയുടെ ശക്തി അനുഭവിക്കാനും നമ്മെ സജ്ജരാക്കുന്നതിന് നിങ്ങളുടെ പ്രാർത്ഥന ശക്തമാക്കാൻ ഞാൻ നിങ്ങളോടു അഭ്യർത്ഥിക്കുന്നു. അതുകൊണ്ടാണ് ഇന്ന് നാം പ്രാർത്ഥനയുടെ ഒരു വർഷം ആരംഭിക്കുന്നത്." പാപ്പാ വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: