പാപ്പായ്ക്ക് വിയറ്റ്നാം സന്ദർശിക്കാൻ ആഗ്രഹമുണ്ട്, ആർച്ചുബിഷപ്പ് ഗാല്ലഗെർ !
സാൽവത്തോരെ ചെർണൂത്സിയൊ, ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കമ്മ്യൂണിസ്റ്റാധിപത്യമുള്ള വിയറ്റ്നാം സന്ദർശിക്കാൻ പാപ്പായും പാപ്പായുടെ സന്ദർശനം പ്രാദേശിക കത്തോലിക്കരും അഭിലഷിക്കുന്നുവെന്ന് രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻവിഭാഗത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ.
വിയറ്റ്നാമിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പ്രതിനിധികൾ ജനുവരി 18-ന് വ്യാഴാഴ്‌ച വത്തിക്കാനിലെത്തി ഫ്രാൻസീസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തുകയും വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനുമായും താനുമായും സംഭാഷണത്തിലേർപ്പെടുകയും ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ആർച്ചുബിഷപ്പ് ഗാല്ലഗെർ.
പാപ്പായുമായുള്ള കൂടിക്കാഴ്ച ഭാവാത്മകമായിരുന്നുവെന്ന് വിശേഷിപ്പിച്ച അദ്ദേഹം അത് പരിശുദ്ധസിംഹാസനവുമായി വിയറ്റ്നാമിനുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൻറെയും പാപ്പായുടെ ഭാവിസന്ദർശനത്തിൻറെയും അടയാളമാണെന്ന് അഭിപ്രായപ്പെട്ടു.
താൻ ഏപ്രിൽ മാസത്തിലും വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പരോളിൻ പിന്നീടും വിയറ്റ്നാം സന്ദർശിക്കുമെന്നും അത് ഇക്കൊല്ലം തന്നെ ആയിരിക്കുമെന്നും ആർച്ചുബിഷപ്പ് ഗാല്ലഗെർ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: