തിരയുക

പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ   (Vatican Media)

മനുഷ്യത്വനിഷേധങ്ങൾ ന്യായീകരിക്കാനാവില്ല: പാപ്പാ

ജനുവരി മാസം ഇരുപത്തിയേഴാം തീയതി മനുഷ്യക്കുരുതിയുടെ ഇരകളെ അനുസ്മരിക്കുന്ന ആഗോള ദിനമായി ആഘോഷിക്കുകയാണ്. ജനുവരി ഇരുപത്തിനാലാം തീയതി നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ ഈ വലിയമനുഷ്യത്വനിഷേധത്തെ അനുസ്മരിക്കുകയും, ഇതിനെതിരെ പോരാടുവാൻ എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ജനുവരി മാസം ഇരുപത്തിയേഴാം തീയതി മനുഷ്യക്കുരുതിയുടെ ഇരകളെ അനുസ്മരിക്കുന്ന ആഗോള ദിനമായി ആഘോഷിക്കുകയാണ്. ജനുവരി ഇരുപത്തിനാലാം തീയതി നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ ഈ വലിയമനുഷ്യത്വനിഷേധത്തെ അനുസ്മരിക്കുകയും, ഇതിനെതിരെ പോരാടുവാൻ എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു.

ആറ് ദശലക്ഷം ജൂതന്മാരെയും, യൂറോപ്പിലെ ജൂത ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തെയും മറ്റ് ദശലക്ഷക്കണക്കിന് ആളുകളെയും നാസി ഭരണകൂടം ഇല്ലായ്മ ചെയ്തതിനെയാണ് ഈ ദിനത്തിൽ അനുസ്മരിക്കുന്നത്. അതേസമയം മനുഷ്യാവകാശങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ നടന്ന ഈ വലിയ മനുഷ്യകൂട്ടക്കുരുതി ന്യായീകരിക്കാനാവാത്തതാണെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു.ഈ ഓർമ്മദിനം വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും യുക്തി ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നുള്ള ബോധ്യം നമുക്ക് പകർന്നുനൽകുവാൻ ഉപകരിക്കപ്പെടണമെന്നു പാപ്പാ കൂട്ടിച്ചേർത്തു.നമ്മുടെ മനുഷ്യത്വത്തെ നിഷേധിക്കുന്ന ഇത്തരം പ്രവൃത്തികൾ ന്യായീകരിക്കാനാവാത്തതാണെന്നും പാപ്പാ എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 January 2024, 14:17