തിരയുക

പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ കുഞ്ഞിനെ കൈയിൽ എടുക്കുന്നു  പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ കുഞ്ഞിനെ കൈയിൽ എടുക്കുന്നു   (VATICAN MEDIA Divisione Foto)

സമാധാനത്തിനായി നാം പ്രാർത്ഥിക്കണം: ഫ്രാൻസിസ് പാപ്പാ

ജനുവരി മാസം ഇരുപത്തിനാലാം തീയതി വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ ലോകസമാധാനത്തിനായി എല്ലാവരുടെയും പ്രാർത്ഥനകളും, സഹകരണങ്ങളും ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥിച്ചു.

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ജനുവരി മാസം ഇരുപത്തിനാലാം തീയതി വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ ലോകസമാധാനത്തിനായി എല്ലാവരുടെയും പ്രാർത്ഥനകളും, സഹകരണങ്ങളും ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥിച്ചു.യുദ്ധം മനുഷ്യത്വത്തിനു നേരെയുള്ള നിഷേധമാണെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു.

സമാധാനത്തിനും, സംഘട്ടനങ്ങൾ അവസാനിക്കുന്നതിനും, ആയുധങ്ങൾ തടയുന്നതിനും, യുദ്ധകലുഷിതമായ സാഹചര്യങ്ങളിൽ വസിക്കുന്നവരെ സഹായിക്കുന്നതിനും ഒരിക്കലും മടുപ്പു തോന്നരുതെന്നും അവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പാ പറഞ്ഞു.

പീഡിതരായ ഉക്രൈൻ ജനതയെയും, മധ്യപൂർവ്വേഷ്യയിലെ ജനതയെയും, പാലസ്തീൻ, ഇസ്രായേൽ ജനതയെയും പേരെടുത്തു പാപ്പാ പരാമർശിച്ചു. ഈ സ്ഥലങ്ങളിൽ നിന്നും എത്തുന്ന വേദനാജനകമായ വാർത്തകൾ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുവെന്നു പാപ്പാ കൂട്ടിച്ചേർത്തു.

"എല്ലാവരോടും, പ്രത്യേകിച്ച് രാഷ്ട്രീയ ഉത്തരവാദിത്തമുള്ളവരോട്, യുദ്ധങ്ങൾ അവസാനിപ്പിച്ച് മനുഷ്യജീവനെ സംരക്ഷിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നാം മറക്കരുത്: യുദ്ധം എല്ലായ്പ്പോഴും ഒരു പരാജയമാണ്", പാപ്പാ പറഞ്ഞു. ഈ വലിയ മത്സരത്തിൽ വിജയിക്കുന്ന ആയുധനിർമ്മാതാക്കളെ പാപ്പാ വിമർശിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 January 2024, 14:14