അറിവിന്റെയും ആശയവിനിമയത്തിന്റെയും പാലങ്ങൾ പണിയുന്നതിനുള്ള മാധ്യമപ്രവർത്തകരുടെ സമപ്പണത്തെ ഫ്രാ൯സിസ് പാപ്പാ അഭിനന്ദിച്ചു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
വത്തിക്കാൻ അംഗീകൃത മാധ്യമ പ്രവർത്തകരുടെ അന്തർദേശിയ സംഘടനയിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ അവരുടെ അർപ്പണബോധത്തെ അഭിനന്ദിക്കുകയും അവരുടെ ബഹുമുഖ പങ്കുകളുടെ വെല്ലുവിളികൾ പാപ്പാ അംഗീകരിക്കുകയും ചെയ്തു. വത്തിക്കാന്റെ അംഗീകാരമുള്ള മാധ്യമ പ്രവർത്തകരായ 150-ഓളം പേരുമായാണ് ഫ്രാൻസിസ് പാപ്പാ കൂടികാഴ്ച നടത്തിയത്. "വത്തിക്കാനിസ്തി" എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്.
അസോസിയേഷനിലെ പല അംഗങ്ങളും പാപ്പായുടെ അപ്പോസ്തോലിക യാത്രകളിൽ പതിവായി യാത്ര ചെയ്യുകയും പാപ്പായുടെ ഓരോ നീക്കവും വീക്ഷിക്കുകയും അവരുടെ ജീവിത ഉണർവ്വിന്റെ ഭൂരിഭാഗവും അതിനായി ചെലവഴിക്കുകയും ചെയ്യുന്നതിനെ അനുസ്മരിച്ച പാപ്പാ തന്നെക്കുറിച്ചുള്ള വാർത്തകൾ അറിയിക്കുന്നതിനായി മാധ്യമ പ്രവർത്തകർ അവരുടെ കുടുംബത്തിൽ നിന്നും, മക്കളോടൊപ്പം കളിക്കുന്നതിൽ നിന്നും, ഭർത്താക്കന്മാരുമായോ, ഭാര്യമാരുമായോ സമയം ചെലവഴിക്കുന്നതിൽ നിന്നും അകലേണ്ടി വരുന്ന സന്ദർഭത്തിന് ക്ഷമ ചോദിക്കുന്നതായി അറിയിച്ചു.
അവരുടെ അഭിനിവേശത്തിന് നന്ദി പ്രകടിപ്പിക്കുകയും അവരുടെ തൊഴിലിനെ മനുഷ്യരാശിയുടെ രോഗങ്ങൾ പരിപാലിക്കുന്ന ഒരു ഡോക്ടറുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. താഴ്മയോടെയും മാനവികതയോടുള്ള സ്നേഹത്തോടെയും തങ്ങളുടെ ജോലിയെ സമീപിക്കാ൯ പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു. അറിവിന്റെയും ആശയവിനിമയത്തിന്റെയും പാലങ്ങൾ പണിയുന്നതിനുള്ള മാധ്യമപ്രവർത്തകരുടെ സമർപ്പണത്തെ ഫ്രാ൯സിസ് പാപ്പാ അഭിനന്ദിച്ചു.
ഒരു റിപ്പോർട്ടറുടെ വ്യക്തിത്വത്തെക്കുറിച്ച് വിചിന്തനം ചെയ്ത പാപ്പാ, മുതിർന്ന വത്തിക്കാൻ പത്രപ്രവർത്തകൻ ലൂയിജി അക്കാത്തോളിയുടെ വാക്കുകൾ ഉയർത്തിക്കാട്ടി. മാനവികതയെ സ്നേഹിക്കുന്നതിനും വിനയം പഠിക്കുന്നതിനുമുള്ള മാർഗ്ഗമായി ജീവിത കഥകൾ തിരയുകയും വിവരിക്കുകയും ചെയ്യുന്ന കലയ്ക്ക് ലൂയിജി ഊന്നൽ നൽകിതും പാപ്പാ അനുസ്മരിച്ചു. വെല്ലുവിളികൾക്കിടയിലും മാനവികതയെ സ്നേഹിക്കാ൯ മാധ്യമപ്രവർത്തകരെ പ്രോത്സാഹിപ്പിച്ച പാപ്പാ വത്തിക്കാ൯ റിപ്പോർട്ടിംഗ് നയിക്കപ്പെടേണ്ടത് മതേതരവും രാഷ്ട്രീയവുമായ തരത്തേക്കാൾ മതപരവും ധാർമ്മീകവുമായ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടാവണമെന്ന വിശുദ്ധ പോൾ ആറാമ൯ പാപ്പയുടെ ഉപദേശവും പാപ്പാ അവരെ ഓർമ്മിപ്പിച്ചു.
വത്തിക്കാനിലെ സംഭവങ്ങളെ അവതരിപ്പിക്കുന്നതിൽ മാധ്യമപ്രവർത്തകരുടെ ആത്മാർത്ഥതയെയും പത്രപ്രവർത്തന വൈദഗ്ധ്യത്തെയും പ്രശംസിച്ച പാപ്പാ സഭയിലെ അപവാദങ്ങളെ ആദരവോടെ കൈകാര്യം ചെയ്തതിന് നന്ദി പറഞ്ഞു. സഭയുടെ അടിസ്ഥാന സ്വഭാവം പകർത്തുമ്പോൾ യാഥാർത്ഥ്യം മറച്ചുവയ്ക്കുകയോ അനാവശ്യ ശബ്ദങ്ങൾ സൃഷ്ടിക്കുകയോ ചെയ്യാതിരിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ ഊന്നിപ്പറയുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: