തിരയുക

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ  (Vatican Media)

യുദ്ധപ്രദേശത്ത് ദുരിതമനുഭവിക്കുന്നവരെയും റോഹിങ്ക്യൻ ജനതയെയും ചേർത്തുപിടിച്ച് പാപ്പാ

ജനുവരി 3 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ, പാലസ്തീന, ഇസ്രായേൽ, ഉക്രൈൻ തുടങ്ങിയ യുദ്ധഇടങ്ങളെയും, റോഹിങ്ക്യൻ സഹോദരങ്ങളെയും അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യുദ്ധത്തിൽ അകപ്പെട്ടുപോയ ജനതകളെ മറക്കാതിരിക്കാമെന്ന് ഫ്രാൻസിസ് പാപ്പാ. ബുധനാഴ്ചകളിൽ പതിവുള്ള പൊതുകൂടിക്കാഴ്ചാവേളയിൽ, വത്തിക്കാനിൽ എത്തിച്ചേർന്ന ആയിരക്കണക്കിന് ആളുകളോട് സംസാരിക്കവെ, യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ആളുകളെ പാപ്പാ വീണ്ടും അനുസ്മരിക്കുകയും, അവർക്കുവേണ്ടി പ്രാർത്ഥനകൾ ആവശ്യപ്പെടുകയും ചെയ്തു.

യുദ്ധം ഒരു ഭ്രാന്താണെന്നും, യുദ്ധം എപ്പോഴും ഒരു പരാജയമാണെന്നും പാപ്പാ വീണ്ടും ആവർത്തിച്ചു. പാലസ്തീന, ഇസ്രായേൽ, ഉക്രൈൻ തുടങ്ങി വിവിധ ഇടങ്ങളിലുള്ള യുദ്ധങ്ങളിൽപ്പെട്ട ജനതകൾക്കുവേണ്ടി പ്രാർത്ഥിക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.

യുദ്ധക്കെടുതിയിൽപ്പെട്ട ജനങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനാസഹായപേക്ഷ ആവർത്തിച്ച പാപ്പാ, പീഡനങ്ങൾക്ക് ഇരകളാകുന്ന റോഹിങ്ക്യൻ സഹോദരങ്ങളെ മറക്കാതിരിക്കാമെന്നും ഓർമ്മിപ്പിച്ചു.

മധ്യപൂർവ ഏഷ്യൻ രാജ്യങ്ങളിൽ ചിതറിക്കിടക്കുന്ന റോഹിങ്ക്യൻ ജനതയിൽ നല്ലൊരു ശതമാനവും ബിർമാനിയയിലായിരുന്നു അധിവസിച്ചിരുന്നത്. അവരിൽ ബിർമാനിയയുടെയും ബംഗ്ലാദേശിന്റെയും അതിർത്തിപ്രദേശങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിന് ആളുകൾ തികച്ചും ബുദ്ധിമുട്ടേറിയ സ്ഥിതിഗതികളിലൂടെയാണ് കടന്നുപോകുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 January 2024, 16:13