തിരയുക

സ്നേഹത്തിന്റെ സാക്ഷ്യമേകി ഫ്രാൻസിസ് പാപ്പാ സ്നേഹത്തിന്റെ സാക്ഷ്യമേകി ഫ്രാൻസിസ് പാപ്പാ  (Vatican Media)

ക്രൈസ്തവർ സ്നേഹസാക്ഷ്യം വഹിക്കുന്നതിനായി പ്രാർത്ഥിക്കാം: ഫ്രാൻസിസ് പാപ്പാ

ക്രൈസ്തവഐക്യത്തിനായുള്ള പ്രാർത്ഥനാവാരാഘോഷവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ജനുവരി 18-ന് ആരംഭിക്കുന്ന ക്രൈസ്തവ ഐക്യവാരത്തിനായി പ്രാർത്ഥനകൾ ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ. ക്രൈസ്തവർ പൂർണ്ണ ഐക്യത്തിൽ എത്തുവാനും, മറ്റുള്ളവരോടുള്ള സ്നേഹത്തിന്റെ സാക്ഷ്യം നൽകുവാനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു. ജനുവരി 18-ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് ക്രൈസ്തവജീവിതത്തിൽ മറ്റുളളവരോടുള്ള സ്നേഹത്തിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞത്.

"ദൈവത്തോടും മറ്റുള്ളവരോടുമുള്ള സ്നേഹത്തെ ഉയർത്തിക്കാട്ടുന്ന ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരം ഇന്ന് ആരംഭിക്കുകയാണ്. ക്രൈസ്തവർ പൂർണ്ണ ഐക്യത്തിൽ എത്തിച്ചേരുന്നതിനും, എല്ലാവരോടും, പ്രത്യേകിച്ച് കൂടുതൽ ദുര്ബലരായവരോടുമുള്ള സ്നേഹത്തിന്റെ സാക്ഷ്യം നൽകുന്നതിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം" എന്നായിരുന്നു പാപ്പായുടെ സന്ദേശം. ക്രൈസ്തവഐക്യം (#ChristianUnity), ഒരുമിച്ച് പ്രാർത്ഥിക്കാം (#PrayTogether) എന്നീ ഹാഷ്ടാഗുകളോടെയാണ് പാപ്പാ തന്റെ സന്ദേശം നൽകിയത്.

EN: The Week of Prayer for #ChristianUnity begins today, which this year highlights love for God and neighbour. Let us #PrayTogether that Christians may reach full communion and bear witness of love towards all, especially the most fragile.

IT: Oggi inizia la Settimana di preghiera per l’#UnitàdeiCristiani, che quest’anno sottolinea l’amore a Dio e al prossimo. #PreghiamoInsieme affinché i cristiani raggiungano la piena comunione e diano testimonianza di amore verso tutti, specialmente verso i più fragili.

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 January 2024, 18:35