തിരയുക

തിരുപ്പിറവിയുടെ പുൽക്കൂടിനരികെ പാപ്പാ - ഫയൽ ചിത്രം തിരുപ്പിറവിയുടെ പുൽക്കൂടിനരികെ പാപ്പാ - ഫയൽ ചിത്രം  (Vatican Media)

നന്മ വളരുന്നത് ശബ്ദകോലാഹലങ്ങളില്ലാതെയാണ്: ഫ്രാൻസിസ് പാപ്പാ

പുൽക്കൂടിന്റെ സന്ദേശത്തെക്കുറിച്ച് പ്രതിപാദിച്ച് ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മറഞ്ഞും അപ്രത്യക്ഷമായും ഇരിക്കുമ്പോഴും, നന്മ, നിശ്ശബ്ദതയിൽ വളരുകയും, അപ്രതീക്ഷിതമായ രീതിയിൽ ആനന്ദത്തിന്റെ സുഗന്ധം പരത്തുകയും ചെയ്യുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. പുൽക്കൂടിന്റെ ലാളിത്യവുമായി ബന്ധപ്പെട്ട് ജനുവരി 4 വ്യാഴാഴ്ച നൽകിയ ട്വിറ്റർ സന്ദേശത്തിലാണ് ശബ്ദകോലാഹലങ്ങളില്ലാതെ വളരുന്ന നന്മയെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

"ഗുഹയിൽ ആയിരിക്കുന്ന യേശുവിന്റെ രഹസ്യാത്മകതയെയും എളിമയെയും നോക്കുക. തിരുപ്പിറവിയുടെ ലാളിത്യത്തെ നോക്കുക, നന്മ, അത്, മറഞ്ഞിരിക്കുമ്പോഴും, അദൃശ്യമായിരിക്കുമ്പോഴും, നിശബ്ദതയിൽ വളരുന്നുവെന്നും, അപ്രതീക്ഷിതമായ രീതിയിൽ വർദ്ധിക്കുകയും, സന്തോഷത്തിന്റെ സുഗന്ധം പരത്തുകയും ചെയ്യുന്നു എന്നറിയുക." എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

EN: Observe the hiddenness and littleness of Jesus in the grotto. Look to the simplicity of the Nativity Scene, and know that goodness, even when hidden and invisible, grows in silence, multiplies in unexpected ways, and spreads the fragrance of joy.

IT: Guardate il nascondimento e la piccolezza di Gesù nella grotta; guardate la semplicità del presepe; e state certi che il bene, anche quando è nascosto e invisibile, cresce senza fare rumore, si moltiplica in modo inaspettato e diffonde il profumo della gioia.

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 January 2024, 15:53